ENTERTAINMENT

ഭീഷ്മപർവത്തിനുശേഷം ദേവദത്ത് ഷാജി, ഇത്തവണ സംവിധാനവും; ധീരൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ഫഹദ്

ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ക്യാമറ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഭീഷ്മപർവം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പെരുന്നാൾ ദിനത്തിൽ ഫഹദ് ഫാസിൽ പുറത്തുവിട്ടു.

'വികൃതി' , 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ആരാണ് നായകനെന്ന് പ്രഖ്യാപിച്ചിട്ടില്ല.

ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ക്യാമറ.

ഫഹദ് ഫാസിൽ, സംവിധായകൻ അമൽ നീരദ് തുടങ്ങിയവർ ചിത്രത്തിന് ആശംസകൾ അറിയിച്ചു. അതേസമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ദേവദത്ത് ഷാജിയാണ്.

നേരത്തെ ഉണ്ണികൃഷ്ണൻ ചിത്രത്തിൽ മോഹൻലാൽ ആയിരിക്കും നായകനാവുകയെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ എഴുത്തും ചർച്ചകളും പുരോഗമിക്കുന്നതേയുള്ളുവെന്നും ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണെന്നും ദേവദത്ത് ഷാജി തന്നെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ