ENTERTAINMENT

ഭ്രമയുഗത്തിന്റ ക്ലൈമാക്സിൽ വിഎഫ്എക്സില്ല; ഷെഹ്‌നാദ് ജലാൽ അഭിമുഖം

സംവിധായകൻ രാഹുൽ സദാശിവൻ ആദ്യം ഭ്രമയുഗത്തെ പറ്റി പറയുന്നത്, അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് എന്നാണ്. കഥപോലും അതിനു ശേഷമാണ് പറഞ്ഞത്

ജിഷ്ണു രവീന്ദ്രൻ

ഭ്രമയുഗം സിനിമയില്‍ കാണികളെ വിസ്മയിപ്പിച്ച ക്ലൈമാക്‌സ് സീനില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടില്ലെന്ന് ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാല്‍. തീയറ്ററില്‍ വലിയ വിജയം സ്വന്തമാക്കിയ ഭ്രമയുഗം ഒടിടി പ്ലാറ്റ് ഫോമുകളിലും വലിയ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് ഷെഹ്നാദ് ജലാലിന്റെ പ്രതികരണം. ദ ഫോര്‍ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെഹ്നാദ്.

സംവിധായകൻ രാഹുൽ സദാശിവൻ ആദ്യം ഭ്രമയുഗത്തെ പറ്റി പറയുന്നത്, അതൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് എന്നാണ്. കഥപോലും അതിനു ശേഷമാണ് പറഞ്ഞത്. "മമ്മൂക്കയില്ലാതെ ഈ സിനിമ സാധ്യമാകില്ലായിരുന്നു." ഷെഹ്‌നാദ് ജലാൽ പറയുന്നു.

മമ്മൂട്ടിയുടെ ഇൻട്രോ സീൻ ചിത്രീകരിക്കാൻ വലിയ ബുദ്ധിമുട്ടുകളില്ലായിരുന്നെന്നും മമ്മൂക്ക തന്നെ ക്യാമറയ്ക്കു വേണ്ടി ചില കാര്യങ്ങൾ ചെയ്യുമായിരുന്നു എന്നും, "ആരാ?" എന്ന് ചോദിക്കുന്ന സമയത്ത് തന്നെ തിയേറ്ററിൽ ആളുകൾ കയ്യടിക്കുന്നുണ്ടെന്നും ഷെഹ്‌നാദ്. "ക്ലൈമാക്സിൽ ഇടുങ്ങിയ മുറിയിലുള്ള ഷോട്ടുകൾ വിഎഫ്എക്സ് ചെയ്തതല്ല. അത് സെറ്റിട്ടതാണ്. ആ ഇടുങ്ങിയ മുറിക്കുളിലിരുന്നാണ് നമ്മൾ ഷൂട്ട് ചെയ്തത്." ഷെഹ്‌നാദ് പറയുന്നു.

ഭൂതകാലത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തതാണ് രാഹുൽ ആദ്യമായി ഭ്രമയുഗത്തെ കുറിച്ച് പറയുന്നത്. ഈ സിനിമ അതിന്റെ അണിയറ പ്രവർത്തകരെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ട് മാത്രമാണ് കണ്ടിട്ടുള്ളത്. മഴയും ശക്തമായ വെയിലുമുള്ള സീനുകൾ സിനിമയിലുണ്ട്. അതിനോരോന്നിനും അതിനനുസരിച്ചുള്ള ലൈറ്റിംഗ് നൽകിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലും ലൈറ്റ് കണ്ടിന്യൂയിറ്റി നോക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഷെഹ്‌നാദ് പറയുന്നു.

സിനിമയിൽ ഒരു തീപ്പന്തത്തിന്റെ മാത്രം വെളിച്ചത്തിൽ കഥാപാത്രങ്ങൾ പെരുമാറുന്ന സീനുകളുണ്ട്. അത്തരം സീനുകളിൽ കഥാപാത്രങ്ങളുടെ മുഖത്തേക്കുള്ള ലൈറ്റായി തീയുടെ വെളിച്ചം തന്നെയാണ് ഉപയോഗിച്ചത് ചുറ്റുമുള്ള വസ്തുക്കൾ അല്ലാതെ ലൈറ്റ് അപ്പ് ചെയ്തിരുന്നു. അദ്ദേഹം കൂട്ടിച്ചെർത്തു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ