ENTERTAINMENT

ആസിഫ്-ബിജുമേനോൻ കൂട്ടുകെട്ടിൽ ത്രില്ലർ ചിത്രം വരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലബാറിലെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ആസിഫ് അലി- ബിജു മേനോൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന് തുടക്കമായി. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ജിസ് ജോയിയാണ് സംവിധാനം. സമൂഹത്തിൽ ഉത്തരവാദിത്വമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടു വ്യക്തികളും അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളിലൂടെയുമാണ് കഥയുടെ പുരോഗതി. തലശ്ശേരി, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല.

അനുശ്രീ, റീനു മാത്യൂസ്, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ , സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നവാഗതരായ ആനന്ദ് തേവർക്കാട്ട് - ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ.

ആസിഫ് അലിയുടെ പത്നി സമാ ആസിഫ് അലി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ലിബർട്ടി ബഷീർ, നടനും സംവിധായകനുമായ മൃദുൽ നായർ, കക്ഷി അമ്മിണിപ്പിള്ള സംവിധായകൻ ദിൻജിത് അയ്യത്തൻ, നടി ചാന്ദ്നി, മോസയിലെ കുതിര മീനുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ അജിത്ത് പിള്ള തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഈ എസ്, കലാസംവിധാനം - അജയൻ മങ്ങാട്. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം- ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി. ഫൈസൽ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും