ENTERTAINMENT

വാട്ടര്‍ ബോട്ടിലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ; കിംഗ് ഓഫ് കൊത്തയുടെ പോസ്റ്ററുമായി ബിസ്ലേരി വാട്ടര്‍

കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പോസ്റ്ററടങ്ങിയ ബിസ്ലേരി വെള്ളക്കുപ്പികള്‍ വിപണിയിലെത്തുക

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സര്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിറങ്ങി ബിസ്ലേരി വാട്ടര്‍. കിംഗ് ഓഫ് കൊത്തയുടെ പോസ്റ്റര്‍ പതിച്ച ചിത്രത്തോടു കൂടിയാണ് ബിസ്ലേരി ഇനി വിപണിയിലെത്തുക. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് പോസ്റ്ററടങ്ങിയ ബിസ്ലേരി വെള്ളക്കുപ്പികള്‍ വിപണിയിലെത്തുക. ലിമിറ്റഡ് എഡിഷനായാണ് വിപണയിലെത്തുകയെന്നും താരം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

ബിസ്ലേരിയുമായി സഹകരിക്കുന്നതില്‍ ടീം കൊത്ത ഏറെ സന്തുഷ്ടരാണ്. കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഉടനീളം ബിസ്ലേരി വാട്ടര്‍ ബോട്ടിലുകളുടെ പ്രത്യേക ലിമറ്റഡ് എഡിഷന്‍ തയ്യാറാക്കുകയാണ് എന്നായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് പാന്‍ ഇന്ത്യന്‍ ചിത്രമായി കിംഗ് ഓഫ് കൊത്ത ഒരുക്കുന്നത്. ഈ മാസം 24 ന് ചിത്രം തീയറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

ദുല്‍ഖറിന്റെ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുല്‍ സുരേഷ് , നൈല ഉഷ, ചെമ്പന്‍ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിനാണ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വന്നത്. കലാപക്കാര എന്ന് തുടങ്ങുന്ന ഐറ്റം ഗാനത്തില്‍ ദുല്‍ക്കറിനൊപ്പെ ചുവട് വെയ്ക്കാന്‍ തമിഴ് സിനിമാ താരം റിതിക സിങ്ങുമുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ