ENTERTAINMENT

ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്ക്; അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണ് താരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ കിങ് ഖാൻ ഷാരൂഖിന് പരുക്ക്. അപകടത്തില്‍ മൂക്കിന് പരുക്കേറ്റ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ചികിത്സയ്ക്ക് ശേഷം താരം ഇന്ത്യയില്‍ തിരിച്ചെത്തി. മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെ ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ഷാരൂഖിന്റെ പരുക്കേറ്റത്. രക്തസ്രാവം നിയന്ത്രിക്കാനാവാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് രക്തസ്രാവം നിയന്ത്രിക്കാനായി ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരുക്ക് നിസാരമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യനില തൃപ്തികരമായതിന് ശേഷം താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അപകടത്തെക്കുറിച്ച് ഷാരൂഖോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പഠാന്റെ വൻ വിജയത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന അറ്റ്ലി ചിത്രം ജവാൻ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ഷാരൂഖിന് അപകടം പറ്റിയത്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ അടുത്തയാഴ്ച എത്തും

പ്രൊജക്റ്റ് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അടുത്തിടെ അമിതാഭ് ബച്ചനും പരുക്കേറ്റിരുന്നു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതു വാരിയെല്ലിൻ്റെ പേശികൾക്ക് പരുക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് അമിതാഭ് ബച്ചൻ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങിയെത്തിയത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ