ENTERTAINMENT

ടോവിനോയ്ക്കൊപ്പം; മന്ദിര ബേദി മോളിവുഡിലേക്ക്

നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഐഡൻറിറ്റിയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അണിനിരക്കുന്നുണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ ഐഡന്റിറ്റിയുടെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദിയുമെത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ഐഡന്റിറ്റി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്.

ബോളിവുഡ് സിനിമാ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരകയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. മന്ദിരയുടെ ആദ്യ മലയാള ചിത്രമാണ് ഐഡന്റിറ്റി.

നാലു ഭാഷകളിലായി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഐഡൻറിറ്റിയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ് എന്നിവരും അണിനിരക്കുന്നുണ്ട്. 2020 പുറത്തിറങ്ങിയ ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖിൽ പോൾ- അനസ് ഖാൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്റിറ്റി.  ടോവിനോ, തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അൻപത് കോടിക്ക് മുകളിൽ ബജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്നമെന്നാണ് പ്രതീക്ഷകൾ.

വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ഇരുനൂറ് ദിവസം ചിത്രീകരണത്തിനായി പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു മാസത്തോളം ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയിൽ പരം മുതൽമുടക്കിൽ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പാലക്കാട് രാഹുലിന്റെ മുന്നേറ്റം | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ