ENTERTAINMENT

'അവൾ പലപ്പോഴും പട്ടിണി കിടന്നിരുന്നു'; ശ്രീദേവിയുടെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഭർത്താവ് ബോണി കപൂർ

പറയേണ്ട കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞുകഴിഞ്ഞതുകൊണ്ടാണ് ഇതേക്കുറിച്ച് വീണ്ടും സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ബോണി കപൂർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അഞ്ച് വർഷങ്ങൾക്കിപ്പുറം ആദ്യമായി തുറന്നുപറഞ്ഞ് ഭർത്താവും ചലച്ചിത്ര നിർമാതാവുമായ ബോണി കപൂർ. അതൊരു സ്വാഭാവിക മരണമല്ല അപകടമരണമായിരുന്നുവെന്ന് ബോണി കപൂർ പറയുന്നത്.

''സ്‌ക്രീനിൽ നന്നായി കാണപ്പെടാനായി ശ്രീദേവി പലപ്പോഴും പട്ടിണി കിടന്നിരുന്നു. മരണത്തെത്തുടർന്നുള്ള പോലീസ് അന്വേഷണത്തിലുടനീളം പല ചോദ്യങ്ങളുണ്ടായി. പറയേണ്ട കാര്യങ്ങളെല്ലാം അന്ന് പറഞ്ഞുകഴിഞ്ഞതുകൊണ്ടാണ് പിന്നീട് ഇതേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്,'' ബോണി കപൂർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

വിവാഹം കഴിഞ്ഞ സമയം മുതൽ തന്നെ തലകറക്കവും ബിപി കുറയുന്ന പ്രശ്നങ്ങളും ശ്രീദേവിക്ക് ഉണ്ടായിരുന്നു. ഭക്ഷണം ശരിയായി കഴിക്കാത്ത കാരണത്താലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നിരുന്നതെന്നും ബോണി കപൂർ പറയുന്നു. പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു, ഓൺ സ്ക്രീനിൽ നന്നായി കാണണമെന്നുള്ളതുകൊണ്ട് ശരീരഘടന നിലനിർത്താൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിവാഹശേഷം പല തവണ തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. ലോ ബിപിയാണെന്ന് ഡോക്ടർ എപ്പോഴും പറയുമായിരുന്നുവെന്നുംബോണി കപൂർ പറഞ്ഞു.

“അതൊരു സ്വാഭാവിക മരണമല്ല, അപകടമരണമായിരുന്നു. മരണത്തെ തുടർന്നുള്ള അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഏകദേശം 48 മണിക്കൂറോളം ഇതേക്കുറിച്ച് തന്നെയാണ് സംസാരിച്ചത്. അത് കാരണമാണ് പിന്നീട് വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചത്. വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദ്ദമുള്ളതിനാലാണ് ഇത്തരത്തിലുള്ള ചോദ്യം ചെയ്യലിലൂടെ കടന്നുപോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി", അദ്ദേഹം കൂട്ടിച്ചേർത്തു.

മരണശേഷം അനുശോചനമറിയിക്കാൻ വീട്ടിലെത്തിയ നടൻ നാഗാർജുന പറഞ്ഞ ഒരു സംഭവവും അദ്ദേഹം പരാമർശിച്ചു. സിനിമാ ചിത്രീകരണത്തിനിടെ ശ്രീ​ദേവി തല കറങ്ങി വീണിരുന്നു. ക്രാഷ് ഡയറ്റിലായിരുന്ന സമയത്താണ് സംഭവമുണ്ടായതെന്നും കുളിമുറിയിൽ വീണ് പല്ല് പൊട്ടിയെന്നും നാ​ഗാർജുന പറഞ്ഞതായി ബോണി കപൂർ ഓർക്കുന്നു.

2018 ഫെബ്രുവരി 24 നാണ് ശ്രീദേവി മരിച്ചത്. ദുബായിൽ ഹോട്ടൽ മുറിയിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് മുറിയിലുണ്ടായിരുന്ന ഭർത്താവ് ബോണി കപൂറാണ് മൃതശരീരം ആദ്യം കണ്ടത്. തുടർന്ന് ബോണി കപൂറിന് മരണത്തിൽ പങ്കുണ്ടോയെന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ അന്വേഷത്തിനൊടുവിൽ നിരപരാധിയാണെന്ന് തെളിഞ്ഞു. മകൾ ജാൻവി കപൂർ ഉൾപ്പടെയുള്ളവർ മരണത്തിൽ പ്രതികരിച്ചെങ്കിലും ബോണി കപൂർ ഇതേക്കുറിച്ച് സംസാരിക്കാഞ്ഞത് ഏറെ ചർച്ചയായിരുന്നു.

നവാസുദ്ദീൻ സിദ്ദിഖി, അക്ഷയ് ഖന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ