ENTERTAINMENT

250 കോടി ബജറ്റ്, ഹോളിവുഡിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ; ബഡെ മിയാൻ ചോട്ടെ മിയാൻ മേക്കിങ് വീഡിയോ പുറത്ത്

വെബ് ഡെസ്ക്

അക്ഷയ് കുമാർ, ടൈ​ഗർ ഷറോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. താരങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആക്ഷൻ സീക്വൻസുകൾ നിറഞ്ഞ വീഡിയോ, മഞ്ഞുമൂടിയ പർവതങ്ങളുടെയും പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ ആകർഷകമായ ഷോട്ടുകളാണ് പുറത്തായത്.

വായുവിലൂടെ പറക്കുന്ന കാറുകൾ മുതൽ സാഹസികമായ ഹെലികോപ്റ്റർ രംഗങ്ങൾ വരെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ 'അതിർത്തികൾ ഭേദിക്കുന്ന അസാധാരണമായ ദൃശ്യാനുഭവത്തിന്റെ കാഴ്ച വിരുന്ന് സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. 250 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രൂ, സംവിധായകൻ അലി അബ്ബാസ് സഫർ, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരെയും വീഡിയോയിൽ കാണാം.

ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.

ആദ്യമായാണ് അക്ഷയും ടൈഗറും ആക്ഷൻ ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടീസർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ ആരാധകരെ മുൾമുനയിൽ എത്തിക്കുന്നുണ്ട്.

മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരിച്ച പാൻ-ഇന്ത്യ ലെവെലിലൊരുങ്ങുന്ന ഈ ചിത്രത്തിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാരായി എത്തുന്നത്. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബഡേ മിയാൻ ചോട്ടെ മിയാൻ ആക്ഷൻ പ്രേമികൾക്കുള്ള ദൃശ്യ വിരുന്നാണ് എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകൻ അലി അബ്ബാസ് സഫർ പറഞ്ഞത്. 1998ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ സിനിമ ബഡേ മിയാൻ ചോട്ടെ മിയാന്റെ തുടർച്ചയാണ് പുതിയ ചിത്രമെന്നാണ് സൂചന. അടുത്ത വർഷം ഈദ് റിലീസായാകും ചിത്രം തീയേറ്ററിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. 

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും