ENTERTAINMENT

തീപാറും പ്രകടനം; ധനുഷിന് ജന്മദിന സമ്മാനമായി 'ക്യാപ്റ്റൻ മില്ലർ' ടീസർ ; റിലീസ് തീയതിയും പ്രഖ്യാപിച്ചു

അരുൺ മതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് വിവിധ ഗെറ്റപ്പുകളിലാണ് ധനുഷെത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് താരം ധനുഷിന്റെ നാല്പതാം ജന്മദിനത്തിൽ ദിനത്തിൽ ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. തീപാറും പ്രകടനവുമായാണ് ധനുഷ് ടീസറിലെത്തുന്നത്. പ്രഖ്യാപനം വന്നത് മുതൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. വെള്ളിയാഴ്ച പുലർച്ചെയാണ് ടീസർ റിലീസ് ചെയ്തത്. അരുൺ മതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് വിവിധ ഗെറ്റപ്പുകളിലാണ് ധനുഷ് എന്നത്.

നീണ്ട താടിയും മാൻ ബൺ ചെയ്ത മുടിയുമൊക്കെയായി പരുക്കൻ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ഇരട്ടവേഷങ്ങളിലാണ് ധനുഷെത്തുന്നതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അതിന്റെ സൂചനകളൊന്നും ടീസറിലില്ല. ബ്രിട്ടീഷുകാർ വേട്ടയാടുന്ന ക്യാപ്റ്റൻ മില്ലറായാണ് ധനുഷ് വേഷമിടുന്നത്. പോർക്കളത്തിൽ ധനുഷ് ആയുധവുമേന്തി നിൽക്കുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ക്യാപ്റ്റൻ മില്ലർ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമിച്ചിരിക്കുന്നത് . കന്നഡതാരം ശിവരാജ് കുമാർ, പ്രിയങ്കാ മോഹൻ, തെലുങ്ക് താരം സുന്ദീപ് കിഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്ബരായനാണ്. ഡിസംബർ 15ന് ചിത്രം റിലീസ് ചെയ്യും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ