ENTERTAINMENT

'വീര ധീര ശൂരൻ പോസ്റ്റർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു'; നടൻ വിക്രമിനെതിരെ പരാതി

വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

എസ് യു അരുൺ കുമാറും വിക്രമും ഒന്നിക്കുന്ന 'വീര ധീര ശൂരൻ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട് പരാതി. ഇരുകൈകളിലും കത്തിയുമായി നില്‍ക്കുന്ന വിക്രമിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇത് യുവാക്കൾക്കിടയിൽ അക്രമം പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്.

വിക്രമിന്റെ 62-ാമത് ചിത്രമാണ് നേരത്തെ 'ചിയാൻ 62' എന്ന് താൽക്കാലിക പേര് നൽകിയിരുന്ന 'വീര ധീര ശൂരൻ'. വിക്രമിന്റെ ജന്മദിനമായ ഏപ്രിൽ 17 നായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ടൈറ്റിൽ ടീസറും പുറത്തിറക്കിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് 'വീര ധീര ശൂരൻ'.

കത്തികൊണ്ട് കേക്ക് മുറിക്കുക, കത്തി ഉപയോഗിക്കുന്ന റീലുകൾ പോസ്റ്റ് ചെയ്യുക, അക്രമം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എന്നിവയ്‌ക്കെതിരെ പോലീസ് നടപടിയെടുക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വീര ധീര ശൂരൻ്റെ പോസ്റ്ററിൽ ഇരുകൈകളിലും കത്തി പിടിച്ച് പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിക്രമെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് പ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി പ്രിവൻഷൻ ആക്‌ട് പ്രകാരവും ചിയാൻ വിക്രം, സംവിധായകൻ, ക്യാമറാമാൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

അടുത്തിടെ, യുവൻ ശങ്കർ രാജ സംഗീതം നൽകിയ 'ഗോട്ട്' എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ 'വിസിൽ പോഡു' പുറത്തുവന്നതിന് പിന്നാലെ അക്രമത്തെ പ്രോത്സാഹിപ്പിക്കുവെന്ന തരത്തിൽ വിജയ് സമാനമായ ആരോപണം നേരിട്ടിരുന്നു.

പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് എസ് യു അരുൺ കുമാർ. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരാജിന്റെ ആദ്യത്തെ തമിഴ് ചിത്രമാണിത്. ദുഷാര വിജയൻ, എസ് ജെ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ