ENTERTAINMENT

പഠാന് തിരിച്ചടി; വിവാദ രംഗങ്ങൾ മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോർഡ്

വെബ് ഡെസ്ക്

പഠാൻ സിനിമയിലെ ബേഷരം രംഗ് എന്ന പാട്ടിലെ വിവാദ രംഗങ്ങൾ മാറ്റണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) ഉത്തരവ്. ഗാന രംഗത്തിന് പുറമെ ചിത്രത്തിലും മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസർ ബോർഡ് നിർദേശം . മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് സമർപ്പിച്ച് അനുമതി നേടിയാൽ മാത്രമേ ജനുവരി 25 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാനാകൂയെന്നും സെൻസർ ബോർഡ് മുന്നറിയിപ്പ് നൽകുന്നു

കഴിഞ്ഞ ഡിസംംബർ 12 നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നാലെ വിവാദവുമെത്തി. ഗാനരംഗത്തില്‍ ദീപിക പദുക്കോൺ ധരിച്ച കാവി വസ്ത്രമാണ് പ്രതിഷേധങ്ങൾക്ക് വഴി വച്ചത്. ഹിന്ദുമതത്തെ അവഹേളിച്ചെന്നും മതവികാരം വൃണപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സിനിമയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. വസ്ത്രം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലായിരുന്നു കേസ്. വിവാദ രംഗങ്ങൾ മാറ്റിയില്ലെങ്കിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്

ഇൻഡോറിൽ ഒരു കൂട്ടം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ദീപികയുടെയും ഷാരൂഖിന്റെയും കോലം കത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിനിമയിൽ ചില ആക്ഷേപകരമായ രംഗങ്ങൾ ഉണ്ടെന്നും ആ ഷോട്ടുകൾ മാറ്റിയില്ലെങ്കിൽ മധ്യപ്രദേശിൽ പഠാൻ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം പഠാൻ എന്ന് പേരിട്ട സിനിമയിലെ ഗാനരംഗങ്ങൾ  മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്നതാണ് ആരോപിച്ച് മധ്യപ്രദേശ് ഉലമ ബോർഡും രംഗത്തെത്തിയിരുന്നു

യാഷ് രാജ് ഫിലിംസ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'ജൂമെ ജോ പഠാന്‍' ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്റർ റിലീസിനൊരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പഠാൻ . ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പഠാനുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?