ENTERTAINMENT

രണ്ടാം വരവിലും മനം നിറച്ച് ആടുതോമയും ചാക്കോ മാഷും ; മോഹൻലാലിനും ഭദ്രനും നന്ദി പറഞ്ഞ് ആരാധകർ

വെബ് ഡെസ്ക്

മലയാളികൾ കണ്ടു വളർന്ന മോഹൻലാലിന്റെ മാസ് ആന്റ് ക്ലാസ് സിനിമ , ഡയലോഗ് പോലും മനഃപാഠമാണ് . എങ്കിലും ചിത്രം വീണ്ടും ഒരിക്കൽ കൂടി തീയേററ്റിൽ എന്തുമ്പോൾ ആഘോഷമാക്കുകയാണ് പ്രേക്ഷകർ. തീയേറ്റിലെ അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നില്ലെന്നാണ് പലരുടെയും പ്രതികരണം.

താടിയില്ലാത്ത ലാലേട്ടനെ വീണ്ടും കാണാൻ പറ്റിയെന്ന് പറയുന്നവരും കുറവല്ല . പുതിയ പതിപ്പിന് പഴയ ചിത്രത്തെക്കാൾ 8.5 മിനിറ്റ് ദൈർഘ്യം കൂടുതലുണ്ട് . മൺമറഞ്ഞ് പോയ ഒരുപിടി താരങ്ങളെ വീണ്ടും ബിഗ് സ്ക്രീനിൽ കാണായതിന്റെ സന്തോഷവും പ്രേക്ഷകർ പങ്കുവയ്ക്കുന്നു.

കേരളത്തിൽ 145 ലേറെ സ്കീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് . കേരളത്തിന് പുറത്തും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഒരു കോടി മുതൽ മുടക്കിലാണ് ചിത്രം റീ മാസ്റ്ററിങ് ചെയ്തത് . പഴയ ചിത്രങ്ങളുടെ യഥാർത്ഥ പ്രിന്റുകൾ നശിച്ച് പോകുന്നതിനാൽ ക്വാളിറ്റി നഷ്ടപ്പെട്ട കോപ്പികൾ മാത്രമാണ് പല ചിത്രങ്ങൾക്കും അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരു തലമുറയെ ത്രസിപ്പിച്ച സ്ഫടികം, സംരക്ഷിക്കുന്നതിന്റെ ഭാഗമായി റീമാസ്റ്ററിങ് ചെയ്തത്

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും