കങ്കണ റണാവത്ത് 
ENTERTAINMENT

ജ്യോതികയ്ക്ക് പകരം ചന്ദ്രമുഖിയായി കങ്കണ റണാവത്തെത്തുന്നു

രജനീകാന്ത് തകർത്തഭിനയിച്ച ചന്ദ്രമുഖി വീണ്ടും എത്തുമ്പോള്‍ നായകാനായി എത്തുന്നത് രാഘവ ലോറൻസ് ആണ്

വെബ് ഡെസ്ക്

തമിഴ് സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രമുഖി 2 ന്റെ ഭാഗമാകാനൊരുങ്ങുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചന്ദ്രമുഖി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ 'തലൈവി' എന്ന ചിത്രത്തിന് ശേഷം തമിഴിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് കങ്കണ.

ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ഇന്ത്യന്‍ രാഷ്ട്രീയവും പ്രമേയമാക്കിയൊരുങ്ങുന്ന 'എമര്‍ജന്‍സി' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ചന്ദ്രമുഖിയില്‍ കങ്കണ അഭിനയിക്കാനെത്തുക. ചന്ദ്രമുഖി ആദ്യ ഭാഗത്തിന്റെ സംവിധായകനായ പി വാസുവാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. രണ്ടാം ഷെഡ്യൂള്‍ മുതലായിരിക്കും കങ്കണ ചിത്രത്തിന്റെ ഭാഗമാകുക.

രജനീകാന്ത് തകർത്തഭിനയിച്ച ചന്ദ്രമുഖി വീണ്ടും എത്തുമ്പോള്‍ നായകാനായി എത്തുന്നത് രാഘവ ലോറൻസ് ആണ്. ജ്യോതികയായിരുന്നു ആദ്യ ഭാഗത്തിലെ നായിക. ആർ ഡി ചന്ദ്രശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീക സംവിധാനം എം എം കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധാനം. ചന്ദ്രമുഖി 2ൽ വടിവേലുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.

മലയാളസിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫാസില്‍ സംവിധാനത്തില്‍ ഒരുങ്ങിയ മണിചിത്രത്താഴിന്റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. 2005ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര, വടിവേലു എന്നിങ്ങനെ വമ്പന്‍ താര നിര തന്നെ അണിനിരന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ