ENTERTAINMENT

ഇന്നസെന്റിന് അന്ത്യവിശ്രമത്തിൽ കൂട്ടായി സ്വന്തം കഥാപാത്രങ്ങളും; അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിൽ ആലേഖനം ചെയ്തു

കൊച്ചുമക്കളുടെ ആഗ്രഹപ്രകാരമാണ് കഥാപാത്രങ്ങളെ ആലേഖനം ചെയ്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജീവിതത്തിൽ പല റോളുകൾ പയറ്റിയെങ്കിലും ഇന്നസെന്റിനെ ഇന്നസെന്റ് ആക്കിയത് സിനിമയാണ്. ക്യാൻസർ തളർത്തിയ ശരീരവുമായി അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ഓടിയെത്തിയതും സിനിമയെന്ന മാധ്യമത്തോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമായിരുന്നു. സിനിമയെ അത്രയേറെ സ്നേഹിച്ച , ആ മാധ്യമത്തിലൂടെ എഴുനൂറിലേറെ കഥാപാത്രങ്ങളായി പ്രേക്ഷകരിലേക്ക് എത്തിയ, പ്രിയ ഇന്നസെന്റിന് അന്ത്യവിശ്രമത്തിന് കൂട്ടായി അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളുമുണ്ടാകും .ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയത്തിലെ കിഴക്കേ പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍, അദേഹത്തിന്റെ ഏഴാം ഓര്‍മ്മ ദിനത്തിലാണ് കല്ലറ ഒരുക്കിയതും കഥാപാത്രങ്ങളെ ആലേഖനം ചെയ്തതും

ഇന്നസെന്റ് അനശ്വരമാക്കിയ മുപ്പതോളം കഥാപാത്രങ്ങളാണ് കല്ലറയിൽ ആലേഖനം ചെയ്തിരിക്കുന്നത് . ഗോഡ്ഫാദറിലെ സ്വാമിനാഥനും, ദേവാസുരത്തിലെ വാര്യരും, കാബൂളിവാലയിലെ കന്നാസും, വിയറ്റ്നാം കോളനിയിലെ ജോസഫും, മാന്നാർ മത്തായി സ്പീക്കിങ്ങിലെ മത്തായിച്ചനുമൊക്കെയുണ്ട് ആ കൂട്ടത്തിൽ.

മണിച്ചിത്രത്താഴ്, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ പ്രണയകഥ, പാപ്പി അപ്പച്ചാ , കല്യാണരാമൻ, വെട്ടം, മിഥുനം , ഇഷ്ടം, സന്ദേശം തുടങ്ങിയവയിലെ കഥാപാത്രങ്ങളും ചേർത്തിട്ടുണ്ട്

കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആഗ്രഹ പ്രകാരമാണ് കഥാപാത്രങ്ങള്‍ കല്ലറയിൽ ആലേഖനം ചെയ്തത്. വെളുത്ത ഗ്രാനൈറ്റിന് മുകളിലായി ചിരിക്കുന്ന ചിത്രവും അതിന് ചുറ്റിലുമായി കറുത്ത ഗ്രാനൈറ്റില്‍ കഥാപാത്രങ്ങളെയും കാണാവുന്ന രീതിയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയിൽ രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ സിനിമാ റീൽ പോലെയും.

നിരവധി പേരാണ് ഇപ്പോഴും കല്ലറയിലെത്തി ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കുന്നത് .

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം