GAUBA
ENTERTAINMENT

ശ്രീനാഥ് ഭാസിയെ തള്ളി 'ചട്ടമ്പി' സിനിമയുടെ സംവിധായകൻ ; സ്ത്രീകളോട് മോശമായി പെരുമാറുന്നത് അംഗീകരിക്കാനാകില്ല

വെബ് ഡെസ്ക്

അഭിമുഖം നടത്തിയ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ തള്ളി ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകരും സംവിധായകനും. ശ്രീനാഥ് വ്യക്തിപരമായി ഉണ്ടാക്കിയ വിവാദത്തിലേക്ക് സിനിമയെ വലിച്ചിഴക്കരുതെന്ന് സംവിധായകൻ അഭിലാഷ് ദ ഫോര്‍ത്തിനോട് പറഞ്ഞു . ചട്ടമ്പി സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവമെങ്കിലും ചിത്രത്തിലെ മറ്റാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ല. ശ്രീനാഥ് നിയമ നടപടി നേരിടണമെന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. സിനിമയില്‍ നായകനാണെന്ന് കരുതി ശ്രീനാഥിന്റെ പെരുമാറ്റം ഞങ്ങള്‍ക്ക് നിയന്ത്രിക്കാനാകില്ല. ഏതു സാഹചര്യത്തിലായാലും സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെ അംഗീകരിക്കാനാകില്ല, അതിനാലാണ് ശ്രീനാഥിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് അവതാരകയോടും അവരുടെ ടീമിനോടും സംഭവത്തിന് തൊട്ടുപിന്നാലെ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചതെന്നും സംവിധായകൻ പറഞ്ഞു . ശ്രീനാഥിനോടും മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ശ്രീനാഥ് തയാറാകുന്നില്ലെന്നും അഭിലാഷ് വ്യക്തമാക്കി. വിവാദം ചിത്രത്തെ ബാധിക്കുന്നതിൽ വിഷമമുണ്ട് .ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഉച്ചയ്ക്ക് ശേഷം അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടേക്കും.

'22 ഫീമെയില്‍ കോട്ടയം' പോലെയുള്ള സ്ത്രീപക്ഷ സിനിമകള്‍ എഴുതിയ തിരക്കഥാകൃത്തിന് തങ്ങളുടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് മോശം അനുഭവം ഉണ്ടായി എന്നത് അംഗീകരിക്കാനാവില്ല. അത്തരം ഒരു സമീപനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും പിന്തുണയ്ക്കില്ല . .

ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന കേസില്‍ ശ്രീനാഥ് ഭാസി ഇന്ന് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകും. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി മരട് പോലീസ് ഇന്നലെ നടന്റെ പേരില്‍ കേസെടുത്തിരുന്നു.

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി അവതാരക വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടും നടൻ മോശമായി പെരുമാറിയെന്നാണ് ആരോപണം. സംഭവത്തില്‍ ഇടപെട്ട സിനിമയുടെ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ഒരു എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലും ശ്രീനാഥ് മോശം വാക്കുകള്‍ പറയുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശ്രീനാഥിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണുയരുന്നത് .

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?