ENTERTAINMENT

ടിനു പാപ്പച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ; 'ചാവേർ' ടീസറെത്തി

'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ

വെബ് ഡെസ്ക്

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ടിനു പാപ്പച്ചന്‍ ചിത്രം ചാവേറിന്റെ മോഷൻ ടീസർ പുറത്തുവിട്ടു. ത്രില്ലര്‍ സ്വഭാവമുള്ള ആക്ഷന്‍ ചിത്രമാകും ചാവേറെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ.

ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടത്.  ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമാണം.

ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റിങ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് റോണക്സ് സെവ്യര്‍, സ്റ്റണ്ട് സുപ്രീം സുന്ദര്‍, വിഎഫ്എക്സ് എക്സല്‍ മീഡിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജിയോ എബ്രഹാം, ബിനു സെബ്യാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ എസ്, അനന്ദു വിജയ്. ഡിസൈന്‍സ് മാക്ഗഫിന്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഹെയിന്‍സ്, മാര്‍ക്കറ്റിങ് സ്നേക് പ്ലാന്റ്. 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നിവയാണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ നേരത്തെ പുറത്തിറങ്ങിയ ചിത്രങ്ങൾ. മേക്കിങ്ങിലെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രങ്ങളാണ് രണ്ടും. അതേ വ്യത്യസ്തത ചാവേറിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2022 അവസാനത്തോടെ ചാവേറിന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ