ENTERTAINMENT

'റിവ്യൂകളില്‍ പോലും പേര് പരാമര്‍ശിക്കാത്ത കാലമുണ്ടായിരുന്നു'; കാനിലെ പുരസ്കാര നിറവിൽ വിശേഷങ്ങളുമായി ഛായ കദം

ലാപത ലേഡീസിലെ മഞ്ജു മായിയെയും ആളുകൾ തിരിച്ചറിയുന്നുവെന്ന് ഛായ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറി പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. 30 വര്‍ഷത്തിന് ശേഷം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം എന്ന നേട്ടത്തിനൊപ്പം ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരവും സിനിമ നേടി. ചിത്രത്തിൽ മലയാളികള്‍ക്ക് അഭിമാനമായ കനി കുസൃതിയും ദിവ്യ പ്രഭയ്ക്കുമൊപ്പം ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് ഛായ കദം അവതരിപ്പിച്ചത്. ലാപത ലേഡീസിലൂടെ പ്രേക്ഷക പ്രശംസ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇരട്ടി മധുരമായി കാനില്‍ നിന്നും പുരസ്‌കാരം നേടുന്നത്. ഈ വര്‍ഷത്തെ രണ്ട് സിനിമകളെ കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഛായ കദം.

തങ്ങളെപ്പോലുള്ള സ്ത്രീകളെക്കുറിച്ച് മാതൃരാജ്യത്ത് വേരൂന്നിയ കഥകളുണ്ടെന്ന് പറയുകയാണ് ഛായ കദം. ഇത്തരത്തിലൊരു വിഷയം തിരഞ്ഞെടുക്കപ്പെട്ടതില്‍ പറയാന്‍ വാക്കുകളില്ലെന്നും ഛായ കദം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു ''30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്, ഞങ്ങള്‍ അവാര്‍ഡും നേടി. ഞങ്ങളെപ്പോലുള്ള സ്ത്രീകളെക്കുറിച്ചുള്ള വേരൂന്നീയ കഥകള്‍ മാതൃരാജ്യത്തുണ്ട്. ഇത്തരത്തിലൊരു വിഷയം തിരഞ്ഞെടുക്കപ്പെട്ടതില്‍ പറയാന്‍ വാക്കുകളില്ല,'' ഛായ പറയുന്നു.

കാനില്‍ നിന്നും ലാപതാ ലേഡീസിലെ മഞ്ജു മായി എന്ന കഥാപാത്രത്തെയും ആളുകള്‍ തിരിച്ചറിഞ്ഞെന്നും മഞ്ജു മായി എന്നാണ് അവര്‍ വിളിച്ചതെന്നും ഛായ കൂട്ടിച്ചേര്‍ത്തു. '' നേരത്തെ സിനിമയിലെ എന്റെ കഥാപാത്രം പ്രധാനപ്പെട്ടതാണെങ്കിലും സിനിമാ റിവ്യൂകളില്‍ എന്റെ പേര് പരാമര്‍ശിക്കാറില്ല. ആളുകളില്‍ എന്റെ പേര് പരാമര്‍ശിക്കുന്ന രീതിയില്‍ കഠിനാധ്വാനം ചെയ്യണമെന്ന് തീരുമാനിച്ചു,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ കാലങ്ങളില്‍ സിനിമ ലഭിക്കുകയെന്ന ശ്രമത്തിലായിരുന്നുവെന്നും ഇപ്പോള്‍ നല്ല സിനിമ ലഭിക്കുകയെന്നതിനാണ് പ്രാധാന്യമെന്നും ഛായ പറയുന്നു.

2006ലാണ് കദമിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മറാത്തി സിനിമകളായ ഫാന്‍ഡ്രി (2013), സയ്‌റാത്ത് (2016), ന്യൂഡ് (2018) എന്നിവയാണ് ഛായ അഭിനയിച്ച മറ്റ് പ്രധാന സിനിമകള്‍. കാനിലെ പ്രദര്‍ശനം കഴിഞ്ഞയുടനെ വലിയ സ്വീകാര്യതയാണ് ഓള്‍ വീ ഇമേജിന്‍ ആസ് ലൈറ്റ് എന്ന സിനിമയ്ക്ക് ലഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ തോതില്‍ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. ദി ഗാര്‍ഡിയന്‍ സിനിമയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കി. രണ്ട് സ്ത്രീകള്‍ക്കിടയിലുള്ള സൗഹൃദവും വളരെ സ്വാഭാവികമായി അതിന്റെ അഗാധതയും കാണിക്കുന്നതാണ് സിനിമ. മനുഷ്യര്‍ക്കിടയിലുള്ള നിഗൂഢമായ തലങ്ങളെ അതിതീവ്രമായി സിനിമയില്‍ അടയാളപ്പെടുത്തുന്നുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം