ENTERTAINMENT

ബംജാരയിലും പാടി; ചിത്രയ്ക്ക് ഇത് അപൂർവ നേട്ടം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബംജാര എന്നൊരു ഭാഷയുണ്ട് നമ്മുടെ നാട്ടിൽ എന്നറിഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം ചിത്ര ആ ഭാഷയിൽ ഒരു ചലച്ചിത്ര ഗാനം പാടി റെക്കോർഡ് ചെയ്യും വരെ.

രാജസ്ഥാനിലെ മേവാർ മേഖലയിൽ വേരുകളുള്ള ഗോത്രവർഗ ഭാഷയാണ് ബംജാര. പിന്നീടത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരം നേടി. കർണാടകയിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലുമെല്ലാം ബംജാര സംസാരിക്കുന്നവരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. സ്വന്തമായി ലിപി ഇല്ലാത്തതിനാൽ ദേവനാഗരിയിലും തെലുങ്കിലും കന്നടയിലും എഴുതാം.

'ആംദാർ നിവാസ്' എന്ന ബംജാര ചിത്രത്തിനുവേണ്ടി ചിത്ര പാടി റെക്കോർഡ് ചെയ്‌ത പാട്ടെഴുതിയത് വിനായക് പവാർ; സ്വരപ്പെടുത്തിയത് എം എൽ രാജ. സ്വന്തം ഗോത്രത്തിന് പുറത്തുനിന്നുള്ള ഒരേയൊരാളേ പിന്നണി പാടിയിട്ടുള്ളൂ ഇതിനു മുൻപ് ഈ ഭാഷയിൽ; എസ് പി ബാലസുബ്രഹ്മണ്യം. "കേൾവിയിൽ മറാഠിയുമായി സാമ്യം തോന്നുന്ന ഭാഷയാണ് ബംജാര," ചിത്ര പറയുന്നു. "സംഗീത സംവിധായകനാകട്ടെ തെലുങ്കിൽ നിന്നും."

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമെ ചിത്ര പാടിയ ഭാഷകളിൽ നീലഗിരിക്കുന്നുകളിലെ ബഡഗ ഭാഷയും ഉൾപ്പടുന്നു

ചിത്രഗാനങ്ങളുടെ ആരാധകർ സൂക്ഷിക്കുന്ന കണക്കനുസരിച്ച് ചിത്ര സിനിമാഗാനം പാടി റെക്കോർഡ് ചെയ്യുന്ന ഇരുപത്തിരണ്ടാമത്തെ ഭാഷയാണ് ബംജാര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമെ ചിത്ര പാടിയ ഭാഷകളിൽ നീലഗിരിക്കുന്നുകളിലെ ബഡഗ ഭാഷയും ഉൾപ്പടുന്നു.

ചിത്രയുടെ ശബ്ദം പതിഞ്ഞ ഭാഷകൾ ഇവയാണ്: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, അസമിയ (സംഗീതം: ആലാപ് ഡുഡുൽ സൈക്കിയ), രാജസ്ഥാനി (സന്ദേശ് ശാൻഡില്യ), ബഡഗ (രവി വിശ്വനാഥൻ), മലായ്‌ (ഇസൈവാണൻ), തുളു (എ കെ വിജയ് കോകില), ലാറ്റിൻ (ജെറി അമൽദേവ്), അറബിക് ( ജാവേദ് അലി) പാകിസ്താനി (ഒവൈസ് മസൂദ്), ഇംഗ്ലീഷ് (രാം ലക്ഷ്മൺ, ബാലഭാസ്കർ), ഗുജറാത്തി (സന്ദേശ് ശാൻഡില്യ, ശ്രീനിവാസ മൂർത്തി), പഞ്ചാബി (വിശാൽ ഭരദ്വാജ്), മറാഠി (പ്രണവ് ജാന്തികർ), ഒറിയ, ബംഗാളി, സംസ്കൃതം, സിംഹള, ബംജാര.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?