ENTERTAINMENT

മോഹൻലാൽ ഏറ്റവും ലാളിത്യമുള്ള മനുഷ്യൻ; മലൈക്കോട്ടൈ വാലിബന്റെ വിശേഷം പങ്കുവച്ച് കൊറിയോഗ്രാഫർ ഫുല്‍വാ ഖാംകർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ചെന്നൈയിൽ പൂർത്തിയായിരുന്നു. പോസ്റ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ പങ്കുവയ്ക്കുകയാണ് കൊറിയോഗ്രാഫറായ ഫുല്‍വാ ഖാംകർ.

ആദ്യമലയാള ചിത്രമായ മലൈക്കോട്ടൈ വാലിബൻ മികച്ച അനുഭവമായിരുന്ന് ഫുല്‍വാ ഖാംകർ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യരോട് സംവദിക്കാൻ ഭാഷ ആവശ്യമില്ല, പ്രത്യേകിച്ച് നൃത്തതിന്, അതിനാൽ തന്നെ ഏറ്റവും നന്നായി ചെയ്യാൻ സാധിച്ചെന്ന് വിശ്വസിക്കുന്നതായും ഫുല്‍വാ ഖാംകർ പറയുന്നു.

സംവിധായകന്‍ ലിജോ ജോസിനും സഹസംവിധായകൻ ടിനു പാപ്പച്ചനും നന്ദി പറഞ്ഞ ഖാംകർ, മോഹൻലാലിനെ ഏറ്റവും ലാളിത്യമുളള മനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലിജോ ജോസിനും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചായിരുന്നു ഖാംകറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ബോളിവുഡ് സിനിമയിലെ തിരക്കുള്ള കോറിയോഗ്രാഫറായ ഫുല്‍വായുടെ ആദ്യത്തെ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.

മലൈക്കോട്ടൈ വാലിബന്റെ ടീസര്‍, മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമായിരിക്കുമെന്ന് ചിത്രത്തിന്റെ പാക്ക് അപ്പ് പാര്‍ട്ടിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സോണാലി കുൽക്കർണി, ഹരീഷ് പേരടി , രാജീവ് പിള്ള , മണികണ്ഠൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്