ENTERTAINMENT

'മയക്കുമരുന്ന് ഉപയോഗം മഹത്വവത്ക്കരിച്ചു'; ലിയോയിലെ ഗാനത്തിനെതിരെ പരാതി

വിജയ്‌ക്കും ചിത്രത്തിന്റെ നിർമാതാക്കൾക്കും എതിരെയാണ് പരാതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോക്കെതിരെ പരാതി. ചിത്രത്തിന്റെ ഗാനത്തിൽ മയക്കുമരുന്ന് ഉപയോഗത്തെയും ഗുണ്ടായിസത്തെയും മഹത്വവത്കരിച്ചു എന്നാരോപിച്ചാണ് പരാതി.

വിജയിയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിലെ ആദ്യ സിംഗിൾ 'നാന്‍ റെഡി'പുറത്തിറങ്ങിയത്. ഗാനത്തിനെതിരെ ആക്ടിവിസ്റ്റായ കൊരുക്കുപ്പേട്ട സ്വദേശിയായ സെൽവമാണ് പരാതി നൽകിയത്. ജൂൺ 25 ന് ഓൺലൈൻ പരാതി നൽകുകയും ജൂൺ 26 ന് രാവിലെ 10 മണിയോടെ കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു. വിജയ്‌ക്കും ചിത്രത്തിന്റെ നിർമാതാക്കൾക്കും എതിരെയാണ് പരാതി. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ രചയിതാവ് വിഷ്ണു ഇടവനാണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ആലപിച്ചത് വിജയ് തന്നെയാണ്. പുറത്ത് വിട്ട് 14 മിനിറ്റില്‍ 10 ലക്ഷം കാഴ്ചക്കാരെയാണ് ഗാനത്തിന് ലഭിച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. വിജയ്ക്ക് പുറമേ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം