ENTERTAINMENT

ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി മാല ; തപ്‌സി പന്നുവിനെതിരെ പരാതി

സനാതന ധര്‍മത്തെ തരംതാഴ്ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ഏകലവ്യ ഗൗര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഗ്ലാമർ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ചതിനാല്‍ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബോളിവുഡ് നടി തപ്‌സി പന്നുവിനെതിരെ പരാതി. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിങ് ഗൗറാണ് പരാതി നല്‍കിയത്.

മാര്‍ച്ച് 12 ന് മുംബൈയില്‍ വച്ച് നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് തപ്‌സി പന്നു ചുവന്ന നിറത്തിലുള്ള കഴുത്ത് ഇറക്കി വെട്ടിയ ഗൗണിനൊപ്പം ഹിന്ദു ദൈവം ലക്ഷ്മി ദേവിയുടെ ഡിസൈനുള്ള മാല ധരിച്ചത്. ഇത് മതവികാരം വ്രണപ്പെടുത്തുകയും സനാതന ധര്‍മത്തിന്റെ പ്രതിച്ഛായ നഷ്ട്‌പ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ചാണ് ഏകലവ്യ ഗൗര്‍ പരാതി നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി.

2023 മാര്‍ച്ച് 14 ന് നടി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തതായി ഗൗര്‍ തന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇത് ഒരു ഫോഷന്‍ ഷോയുടെ വീഡിയോ ആണെന്നും അതില്‍ അവര്‍ അപമര്യാദയായി വസ്ത്രം ധരിച്ചുവെന്നും സനാതന ധര്‍മത്തെ തരംതാഴ്ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും ഏകലവ്യ ഗൗര്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ