ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്ന് ഇതുവരെ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്തിട്ടുള്ളത്.
കൈതിയും വിക്രവും . 2019 ലാണ് കാര്‍ത്തി നായകനായ കൈതി എത്തിയത്. രണ്ടാം ഭാഗത്തിലേക്കുള്ള സൂചന നല്‍കിയാണ് കൈതി അവസാനിച്ചതെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ആശയമുണ്ടായിരുന്നില്ല . 2022 ല്‍ കമല്‍ഹാസന്‍ നായകനായ വിക്രത്തിലൂടെയാണ് യൂണിവേഴ്‌സ് എന്ന ആശയം ഉരുതിരിഞ്ഞതെന്ന് ലോകേഷ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അതിനാലാകാം ഒരുപക്ഷെ വിക്രത്തിനും ലിയോയ്ക്കും തമ്മിലാണ് സാമ്യങ്ങള്‍ കൂടുതലെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ . പാമ്പും തേളും പരുന്തുമായിരുന്നു വിക്രത്തിലെങ്കില്‍ ലിയോയിലേക്കെത്തുമ്പോള്‍ ഇപ്പോള്‍ കാണാനാകുന്നത് സിംഹത്തെ മാത്രമാണ്.
ഇനി ആരൊക്കെയാണ് ഇവര്‍ എങ്ങനെയാണ് കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്നത് എന്ന നോക്കാം
പരുന്ത് - കമല്‍ഹാസന്‍ -വിക്രം
കമല്‍ഹാസനെ കാണിക്കുമ്പാഴെല്ലാം ഈഗിള്‍ കമിങ് എന്ന ബാക്ഗ്രൗണ്ട് സ്‌കോര്‍ കേള്‍ക്കാം .
പാമ്പ് - വിജയ് സേതുപതി - സന്താനം
ശരീരത്തില്‍ പച്ച കുത്തിവച്ചിരിക്കുന്ന പാമ്പിനെയാണ് വിക്രത്തിലെ വിജയ് സേതുപതിയുടെ ഇന്‍ട്രോ സീനില്‍ നമ്മള്‍ ആദ്യം കാണുന്നത്
തേള്‍ - റോളക്‌സ് -സൂര്യ
വിക്രത്തില്‍ സൂര്യ ചെയ്ത റോളക്‌സിനൊപ്പമുള്ള തേള്‍ ആണ്
ലിയോ- വിജയ്- സിംഹം
ലിയോയില്‍ പ്രൊമോയ്‌ക്കൊപ്പമുള്ളത് സിംഹമാണ്
ഇനി ഇവരൊക്കെ എങ്ങനെ ബന്ധപ്പെടുന്നുവെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്
ലിയോയുടെ പുറത്തിറങ്ങിയ പ്രൊമോയില്‍ വിജയ് യെ തേടി വരുന്ന വണ്ടികള്‍ക്ക് മുകളിലൂടെ പറന്ന് പോകുന്ന പരുന്തിനെ കാണാം. ഒപ്പം വാളില്‍ തലയുടക്കി ചാകുന്ന പാമ്പിനെയും . വിക്രത്തിന്‌റെ ക്ലൈമാക്‌സില്‍ വിജയ് സേതുപതി കൊല്ലപ്പെട്ടിടുണ്ട്, അതിനാലാണ് ലിയോയുടെ പ്രൊമോയില്‍ തന്നെ പാമ്പു ചാകുന്നത് കാണിക്കുന്നത്. അതായത് വിക്രത്തിന് ശേഷമുള്ള കഥയാകും ലിയോ .
ലിയോയും സ്‌കോര്‍പിയോയും തമ്മില്‍
സ്‌കോര്‍പ്പിയോയ്ക്ക് അറിയാം അതിന്‌റെ ബോസിനെ . രണ്ട് ഷെയ്ഡ്‌സുള്ള വിജയ്‌യുടെ കഥാപാത്രത്തിന് , സ്‌കോര്‍പിയോയുമായി അതായത് റോളക്‌സുമായി ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍