ENTERTAINMENT

'മൂർച്ഛിച്ച മാനസിക രോഗത്തിന്റെ ലക്ഷണം'; അലൻസിയർക്കെതിരെ വ്യാപക പ്രതിഷേധം

ജീവിതത്തിലെ യഥാർഥ സ്വഭാവം തന്നെയാണ് സിനിമയിൽ ഉൾപ്പെടെ അലൻസിയർ കാഴ്ച വച്ചതെന്നുമായിരുന്നു ആളുകളുടെ പ്രതികരണം

എന്റർടെയ്ൻമെന്റ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലെ പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരില്‍ നടന്‍ അലൻസിയർ ലോപസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുന്നതിനിടെ ആയിരുന്നു അലന്‍സിയര്‍ പുരസ്‌കാരമായി നല്‍കുന്ന പ്രതിമയെ പരാമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരുന്നിടത്ത് പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു എന്നായിരുന്നു വാക്കുകള്‍.

പിന്നാലെ തന്നെ വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴി തുറക്കുകയും പ്രമുഖരുള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തുകയുമായിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഭാഗ്യ ലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.

ഈ ഡയലോഗ് പറഞ്ഞത് ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ പുരോഗമന തള്ളുകൾ പ്രതീക്ഷിക്കാമായിരുന്നു എന്നായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒരു പെൺ പുരസ്‌കാര പ്രതിമ കാണുമ്പോൾ പോലും ലിംഗം ഉദ്ധരിക്കുന്നത് മൂർച്ചിച്ച മാനസിക രോഗത്തിന്റെ ലക്ഷണമാണെന്നായിരുന്നു പേരടിയുടെ കുറിപ്പ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു. പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി. എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് .അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്. അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്. അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ്. രാഷ്ടീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല. അത് സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.

സ്ത്രീശാക്തീകരണത്തെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെ അലൻസിയർ നടത്തിയ പ്രസംഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നായിരുന്നു സംവിധായിക ശ്രുതി ശരണ്യത്തിന്റെ പ്രതികരണം. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സ്ത്രീ- ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ശ്രുതി ശര്യണം.

ശ്രുതിയുടെ സാമൂഹിക മാധ്യമ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം

The "lady" in my hand is incredible... ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം "പൗരുഷ"മുള്ള ആണിന്റെ പ്രതിമ വേണംപോലും ... അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.

എന്നാൽ അലൻസിയറുടെ സ്ഥിരം ജോലിയാണ് ഇതെന്നായിരുന്നു ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും നടിയും മോഡലുമായ ശീതൾ ശ്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഒരുമിച്ച് പ്രവർത്തിച്ച സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒപ്പമുണ്ടായിരുന്ന നടിയോട് മോശമായി പെരുമാറിയെന്നും ഡബ്ള്യുസിസിയെ ഉൾപ്പെടെ പുച്ഛിച്ച് സംസാരിച്ചെന്നുമായിരുന്നു ശീതളിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക്‌ ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശമായി പെരുമാറിയതിന് സാക്ഷിയാണ്. മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീടൂ ആരോപണം വരെ നേരിടുകയും ചെയ്തു. അപ്പന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും ശീതള്‍ ശ്യാം ആരോപിക്കുന്നു. ഓരേ സമയം ക്യാമറ ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന വ്യക്തിയാണ് അലന്‍സിയറെന്നും ശീതള്‍ കുറ്റപ്പെടുത്തുന്നു.

അലന്‍സിയറുടെ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് നടിയും ഡബ്ബിങ് അര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സര്‍ക്കാര്‍ നല്‍കുന്ന അവര്‍ഡ് വാങ്ങി ഇത്തരം ഒരു പരാമര്‍ശം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിലെ സ്ത്രീവിരുദ്ധതയുടെ ആഴമാണ് വ്യക്തമാക്കുന്നത്. പുരുഷരൂപത്തിലുള്ള പ്രതിമ വരുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാല്‍ അത്തരത്തില്‍ ഒരു പ്രതിമ വരും വരെ അലന്‍സിയര്‍ അഭിനയം നിര്‍ത്തുകയാണ് വേണ്ടത് എന്നും ഭാഗ്യലക്ഷ്മി മാതൃഭൂമിയോട് പ്രതികരിച്ചു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ