വസ്ത്രങ്ങളില്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാന്‍ പ്രിയങ്ക ചോപ്രയെ പോലെ കഴിവുള്ള താരങ്ങൾ അപൂർവമാണ്. നിതാ അംബാനി കള്‍ച്ചറല്‍ സെന്റര്‍ (എന്‍എംഎസിസി) സംഘചിപ്പിച്ച ചടങ്ങില്‍ ആദ്യ ദിനത്തില്‍ പ്രിയങ്ക ധരിച്ചെത്തിയ വേഷം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ട്രെഡീഷണല്‍ ലുക്കുള്ള മോഡേണ്‍ വസ്ത്രമായി ഒറ്റനേട്ടത്തില്‍ തോന്നുമെങ്കിലും സംഗതി അതല്ല. പ്രശസ്ത ഫാഷന്‍ ഡിസൈനറായ അമിത് അഗർവാള്‍ തയ്യാറാക്കിയ 65 വര്‍ഷം പഴക്കമുള്ള ബനാറസി പടോല സാരിയാണ് പ്രിയങ്ക ധരിച്ചത്.
വെളളി നൂലുകളും സ്വര്‍ണം പൂശിയ ഖാദി സില്‍ക്കും ഉപയോഗിച്ചാണ് പ്രയിങ്കയുടെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. അമിത് അഗര്‍വാളിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് 65 വര്‍ഷം പഴക്കമുള്ള സാരിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്വീക്വന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറാണ് ബ്ലൗസിന് പകരമായി പ്രിയങ്ക അണിഞ്ഞിരുന്നത്. ആറ് മാസാണ് വസ്ത്രത്തിന്റെ രൂപകല്‍പനയ്ക്കായി ചെലവഴിച്ചത്.
പ്രിയങ്ക ധരിച്ചിത് ബനാറസ് സാരിയായിരുന്നെങ്കിലും കാഴ്ചയില്‍ ഫ്രോക്ക് പോലയാണ് തോന്നുകയെന്നതാണ് ഡിസൈനിന്റെ പ്രത്യേക. ഇതിനും മുമ്പും ഫാഷന്‍ ലോകത്ത് തന്റേതായ സ്‌റ്റൈല്‍ സൃഷ്ടിക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. പാരമ്പര്യ വസ്ത്രങ്ങളോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതിനോടൊപ്പം തന്നെ പലപ്പോഴും വ്യത്യസ്ത രൂപത്തിലും ട്രെന്‍ഡുകളിലും പരീക്ഷണങ്ങള്‍ നടത്താന്‍ പ്രിയങ്ക ശ്രദ്ധിച്ചിട്ടുണ്ട്. നിരവധി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ക്കും സ്റ്റൈലിസ്റ്റുകള്‍ക്കുമൊപ്പം വര്‍ഷങ്ങളായി റെഡ് കാര്‍പ്പറ്റുകളിലും ഫാഷന്‍ വീക്കുകളിലും ഇലന്റുകളിലുമെല്ലാം പ്രിയങ്ക പങ്കെടുത്തിട്ടുണ്ട്.
എന്നാല്‍ എന്‍എംഎസിസിയില്‍ പട്ട് സാരിയിലെത്തിയത് പ്രിയങ്ക മാത്രമായിരുന്നില്ല. ചടങ്ങിനായി ബനാറസി സില്‍ക്ക് തിരഞ്ഞെടുത്ത മറ്റ് താരങ്ങളുമുണ്ട്. അമിത് അഗര്‍വാള്‍ തയ്യാറാക്കിയ ചുവന്ന ബനാറസ് സില്‍ക്ക് സാരിയാണ് ബോളിവുഡ് താരം സബാ ആസാദും ധരിച്ചിരുന്നത്.
ഭര്‍ത്താവ് നിക് ജോനാസിനും മകള്‍ മാൾട്ടി മേരി ചോപ്രയ്ക്കുമൊപ്പമാണ് പ്രിയങ്ക ചോപ്ര എന്‍എംഎസിസിയില്‍ പങ്കെടുക്കാനെത്തിയത്. മകള്‍ ജനിച്ച ശേഷമുള്ള പ്രിയങ്കയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടിയാണിത്.