ENTERTAINMENT

'സ്‌പോട്ട് എഡിറ്റ് ചെയ്ത മെറ്റീരിയലുകള്‍ പോലും അവസാന കട്ട് ആണെന്ന് വിശ്വസിച്ചു പോകും'; എമ്പുരാനെ പുകഴ്ത്തി ദീപക് ദേവ്

സ്‌പോട്ട് എഡിറ്റ് ചെയ്ത മെറ്റീരിയലുകള്‍ പോലും അവസാന കട്ട് ആണെന്ന് ആളുകള്‍ വിശ്വസിച്ചു പോകുമെന്നാണ് ദീപക് പറയുന്നത്

വെബ് ഡെസ്ക്

സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‌റെ അപ്‌ഡേറ്റുകള്‍ക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ദീപക് ദേവ് പറഞ്ഞവാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌പോട്ട് എഡിറ്റ് ചെയ്ത മെറ്റീരിയലുകള്‍ പോലും അവസാന കട്ട് ആണെന്ന് ആളുകള്‍ വിശ്വസിച്ചു പോകുമെന്നാണ് ദീപക് പറയുന്നത്.

പല സിനിമകളും കാര്‍ അപകടം പോലെയുള്ള വലിയ സ്റ്റണ്ട് രംഗങ്ങള്‍ക്കായി സിജിഐയെ ആശ്രയിക്കാറുണ്ട്. സിജിഐ ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മള്‍ കരുതുന്ന ഇടങ്ങളില്‍ ഒറിജിനലായി വണ്ടികള്‍ പൊളിച്ചിരിക്കുകയാണ്. കേവലം ഒരു വിഷ്വല്‍ ട്രീറ്റ് എന്നതിലുപരിയായി ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറമായിരിക്കുമെന്നാണ് ദീപക് ദേവിന്‌റെ അഭിപ്രായം.

'സ്‌പോട്ട് എഡിറ്റ് ചെയ്ത ഫൂട്ടേജ് അന്തിമഫലത്തെക്കുറിച്ച് സൂചന നല്‍കുന്നു, എന്നാല്‍ ഈ സാഹചര്യത്തില്‍ പ്രാഥമിക മെറ്റീരിയലിന്‌റെ കളര്‍ ഗ്രേഡിങ് പോലും വളരെ ശ്രദ്ധേയമാണ്. സ്‌പോട്ട് എഡിറ്റ് ചെയ്ത മെറ്റീരിയലിന്‌റെ കളര്‍ ഗ്രേഡിങ് പോലും അദ്ഭുതപ്പെടുത്തുന്നതാണ്. ഇത് പൂര്‍ത്തിയായ ഫൂട്ടേജ് പോലെ തോന്നുന്നു- അത്രയും പെര്‍ഫെക്ടാണിത്'- അദ്ദേഹം പറഞ്ഞു.

കാര്‍ അപകട ദൃശ്യങ്ങള്‍ക്കായി ഉപയോഗിച്ചത് സിജിഐ അല്ല, യഥാര്‍ഥ ദൃശ്യങ്ങളൊണെന്നതിലും ദീപക്‌ദേവ് ആശ്ചര്യം പ്രകടിപ്പിച്ചു. റീടേക്കിനെക്കുറിച്ച് പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ റീടേക്കുകളുടെ ആവശ്യം ഒഴിവാക്കി അന്തിമ ഷോട്ടുകള്‍ മാത്രമാണ് ചിത്രീകരിച്ചതെന്ന് പൃഥ്വി വ്യക്തമാക്കി. ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ അത് ആസ്വദിക്കുന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്നതിലും അദ്ദേഹം പ്രശംസിച്ചു.

ഗുജറാത്തില്‍ ഒരു ആക്ഷന്‍ പായ്ക്ക് ഷെഡ്യൂള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത ഷെഡ്യൂളിനായി ഉടന്‍ അബുദാബിയിലേക്ക് പോകും. ഈ വര്‍ഷം നവംബറില്‍ എല്‍ 2 എമ്പുരാന്‌റെ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നമാണ് കരുതുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ പൃഥ്വിരാജ്, ടോവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ