ENTERTAINMENT

വ്യാജ പ്രചാരണങ്ങൾക്കെതിരെ ആരാധ്യയുടെ പരാതി; വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിന് കോടതി നിർദേശം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡ് സൂപ്പർതാരങ്ങളായ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയ്‌ക്കെതിരായ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിന് കോടതി നിർദേശം . ആരാധ്യയുടെ ആരോഗ്യനില സംബന്ധിച്ച് ചില യൂട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയാണ് ഗൂഗിളിനോട് നിർദേശിച്ചത്. വ്യാജ വാർത്തകൾക്കെതിരെ ആരാധ്യ തന്നെ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ആരാധ്യ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകൾ നൽകിയ വാർത്ത . ഇതിനെതിരെയാണ് ആരാധ്യ ബച്ചൻ കോടതിയെ സമീപിച്ചത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി . കുട്ടികളെ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂയെന്നും കോടതി നിരീക്ഷിച്ചു

സമാന സ്വഭാവമുള്ള എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നും കോടതി ഗൂഗിളിന് നിർദേശം നൽകി. ഇത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകൾക്കായി ഗൂഗിൾ സ്വീകരിച്ചിട്ടുള്ള പോളിസി സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും