പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അതിഭീകരമായി സൈബര്‍ ആക്രമണം നടത്തുന്നതിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. ചിത്രത്തിന്റെ ഭാഗം തിയറ്ററില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഓള്‍ കേരള പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ഓള്‍ കേരള പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോധപൂര്‍വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ച്‌കൊടുക്കാന്‍ കഴിയില്ല. സിനിമയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇത്തരക്കാര്‍ക്കെന്നും. അതിനെ ശക്തമായി സംഘടന അപലപിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.