ENTERTAINMENT

വീണ്ടും സംവിധായകനായി ധനുഷ്; മൂന്നാം ചിത്രം ഡിസംബറിൽ ആരംഭിക്കും

രാജ് കിരണും രേവതിയും അഭിനയിച്ച 'പാ പാണ്ടി'യായിരുന്നു ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധനുഷ് സംവിധായകനാവുന്ന മൂന്നാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നായകനായി അഭിനയിക്കുന്ന അമ്പതാമത് ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെയാണ് അടുത്ത ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നത്.

രാജ് കിരണും രേവതിയും അഭിനയിച്ച 'പാ പാണ്ടി'യായിരുന്നു ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മൂന്നാമത്തെ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ധനുഷിന്റെ സഹോദരിയുടെ മകൻ വരുൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച നടക്കും.

ധനുഷിന്റെതന്നെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം 'ഡി 50' യിൽ ധനുഷിന് പുറമെ എസ് ജെ സൂര്യ, സുന്ദീപ് കിഷൻ, കാളിദാസ് ജയറാം, നിത്യ മേനോൻ, ദുഷാര വിജയൻ, അപർണ ബാലമുരളി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂർത്തിയായ 'ഡി 50' പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നു.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലർ' ആണ് ധനുഷ് അഭിനയിച്ച് റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. പൊങ്കൽ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററിലെത്തുക.

സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.

പ്രിയങ്ക അരുൾ മോഹൻ ആണ് ചിത്രത്തിലെ നായിക. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ