ENTERTAINMENT

ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' റിലീസിനൊരുങ്ങുന്നു; കേരളാ വിതരണാവകാശം ഫോർച്യൂൺ സിനിമാസിന്

റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഫോർച്യുൺ ഫിലിംസ് സ്വന്തമാക്കി. ചിത്രത്തിന്‍റെ നിർമാതാക്കളായ സത്യജ്യോതി ഫിലിംസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയത്. പൊങ്കൽ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം.

അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും സൗത്ത് ഇൻഡസ്ട്രിയിൽ നിന്നുള്ള മികച്ച കലാകാരന്മാരാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പ്രേക്ഷകരിലേക്കെത്തും. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്.

പ്രിയങ്ക അരുൾ മോഹൻ ആണ് ചിത്രത്തിലെ നായിക. ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സംഗീതം: ജി വി പ്രകാശ്, ക്യാമറ സിദ്ധാർത്ഥ നുനി.

എഡിറ്റർ നാഗൂരാൻ, കലാസംവിധാനം ടി.രാമലിംഗം, വസ്ത്രാലങ്കാരം പൂർണിമ രാമസാമി & കാവ്യ ശ്രീറാം, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, പബ്ലിസിറ്റി ഡിസൈനർ ട്യൂണി ജോൺ (24AM), വരികൾ വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കാബർ വാസുകി, വിഎഫ്എക്‌സ് സൂപ്പർവൈസർ മോനേഷ് എച്ച്, ശബ്ദമിശ്രണം എം ആർ രാജകൃഷ്ണൻ, പിആർഒ പ്രതീഷ് ശേഖർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ