വാത്തിയുടെ വിജയത്തിന് പിന്നാലെ പുതിയ വീട്ടിലേക്ക് താമസം മാറി നടൻ ധനുഷ്. ചെന്നൈയിലെ പോഷ് ഏരിയ ആയ പോയസ് ഗാർഡനിലാണ് പുതിയ വീട്. മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പം ഈ വീട്ടിലായിരിക്കും ധനുഷ് താമസിക്കുക എന്നാണ് റിപ്പോർട്ട്
2021 ലാണ് പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. അന്ന് മുൻ ഭാര്യ ഐശ്വര്യയും, ഐശ്വര്യയുടെ പിതാവ് രജനീകാന്തും ഭാര്യ ലതയും ഭൂമി പൂജയിൽ പങ്കെടുത്തിരുന്നു. ശിവരാത്രി ദിനത്തിലാണ് ധനുഷും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്
എന്നാൽ ഇതിനിടയിൽ കഴിഞ്ഞ വർഷം പതിനാറ് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും പിരിഞ്ഞു. അതിന് ശേഷമാണ് വീടിന്റെ നിർമാണം പൂർത്തിയായത്. ഏകദേശം 150 കോടി ചെലവിലാണ് വീടിന്റെ നിർമാണമെന്നാണ് റിപ്പോർട്ടുകൾ .
ചിത്രീകരണം പുരോഗമിക്കുന്ന ക്യാപ്റ്റൻ മില്ലറിലെ ലുക്കിലാണ് ധനുഷ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം നടന്ന വാത്തി ഓഡിയോ ലോഞ്ചിനും ഇതേ ലുക്കിലാണ് ധനുഷ് എത്തിയത് . സംവിധായകനായ സുബ്രഹ്മണ്യം ശിവയാണ് ധനുഷിന് ആശംസ നേർന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
രജനീകാന്ത് , നയൻതാര, തുടങ്ങിയ താരങ്ങൾ താമസിക്കുന്നത് പോയസ് ഗാർഡനിലാണ്. കൂടാതെ ജയലളിതയുടെ വേദനിലയം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്