ധനുഷ് ചിത്രം വാത്തി ഒടിടിയിലേക്ക്. ചിത്രം വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണമാണ് സിനിമയുടെ ഇതിവൃത്തം. 90കളിലെ കഥയാണ് വാത്തി പറയുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന അധ്യാപകനായാണ് ധനുഷ് എത്തുന്നത്.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം തമിഴ്-തെലുങ്കു ഭാഷകളിലായി ഫെബ്രുവരി 17നാണ് തീയേറ്ററുകളിലെത്തിയത്. തെലുങ്കില്‍ 'സര്' എന്നായിരുന്നു ചിത്രത്തിന്റെ പേര്. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക.
ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടിയ ശേഷമാണ് ഒടിടിയിലെത്തുന്നത്. അസുരന് ശേഷം നൂറു കോടി ക്ലബിൽ ഇടം നേടുന്ന ധനുഷ് ചിത്രം കൂടിയാണ് വാത്തി.