ENTERTAINMENT

ധനുഷ് ചിത്രം വാത്തി നൂറുകോടി ക്ലബിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

അസുരൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ധനുഷിന്റെ വാത്തിയും. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രം 100 കോടി ക്ലബിലെത്തിയ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

'ചിത്രം 100 കോടി കളക്ഷന്‍ പിന്നിട്ടു. മികച്ച പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി' എന്നായിരുന്നു സിത്താര എന്റര്‍ടെയ്ന്‍മെന്റസിന്റെ ട്വീറ്റ്

വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണമാണ് സിനിമയുടെ ഇതിവൃത്തം. 90കളിലെ കഥയാണ് വാത്തി പറയുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന അധ്യാപകനായാണ് ധനുഷ് എത്തുന്നത്.  

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം തമിഴ്-തെലുങ്കു ഭാഷകളിലായി ഫെബ്രുവരി 17നാണ് തീയേറ്ററുകളിലെത്തിയത്. തെലുങ്കില്‍ 'സര്‍' എന്നായിരുന്നു ചിത്രത്തിന്റെ പേര്. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്