ENTERTAINMENT

ധോണിയുടെ ആദ്യ ടെസ്റ്റ് തമിഴില്‍ ; സിനിമയാകുന്നത് സാക്ഷി സിങ് ധോണിയുടെ ആശയം

വെബ് ഡെസ്ക്

സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് കടന്ന മുന്‍ ക്രിക്കറ്റ് താരം ധോണിയുടെ ആദ്യ സിനിമ തമിഴില്‍. ധോണി എന്റര്‍ടെയ്ന്‍മെന്റ് ലോഞ്ച് ചെയ്തുകൊണ്ടാണ് പുതിയ പ്രഖ്യാപനം . ധോണി എന്റര്‍ടെയ്ന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സാക്ഷി സിങ് ധോണിയുടേതാണ് കഥ. സംഗീത സംവിധായകനായ രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

സാക്ഷിയുടെ ആശയം കേട്ടപ്പോള്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടതായി രമേഷ് തമിഴ്മണി പറയുന്നു. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറിനുള്ള കഥാതന്തു അതിലുണ്ടെന്ന് തോന്നി. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചിത്രമാകും ഇതെന്ന് ഉറപ്പുള്ളതായും രമേഷ് തമിഴ്മണിയും വ്യക്തമാക്കി .

എല്ലാത്തരം പ്രേക്ഷകരിലേക്കും എത്തുകയെന്നതാണ് ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ലക്ഷ്യമെന്ന് ബിസിനസ് ഹെഡ് വികാസ് ഹസിജയും പറഞ്ഞു. മികച്ച കഥകള്‍ കണ്ടെത്തി സിനിമയാക്കി പ്രേക്ഷകരിലേക്കെത്തിക്കും. ആദ്യ ചിത്രം തമിഴിലില്‍ റിലീസ് ചെയ്ത ശേഷം മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതും പരിഗണനയിലാണെന്നും വികാസ് പറയുന്നു. സയന്‍സ് ഫിക്ഷന്‍, ക്രൈം, കോമഡി, ത്രില്ലര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ധോണി എന്റര്‍ടെയ്ന്‍മെന്റ് ആഗ്രഹിക്കുന്നു.

Content is king എന്നതാണ് ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ നിലപാടെന്ന് ക്രീയേറ്റീവ് ഡയറക്ടർ പ്രിയാൻഷു ചോപ്ര പറഞ്ഞു. ജീവിതഗന്ധിയായ കഥകൾ കണ്ടെത്താനാണ് ശ്രമം. നമ്മുടെ ഭാഷയിൽ ലോകോത്തര നിലവാരത്തിലുള്ള സിനിമകൾ പ്രേക്ഷകർക്ക് നൽകാനാണ് ധോണി എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കുകയെന്നും പ്രിയാൻഷു ചോപ്ര വ്യക്തമാക്കി

നേരത്തെ ധോണിയെ സൂപ്പര്‍ ഹീറോ കഥാപാത്രമാക്കി വിര്‍സു സ്റ്റുഡിയോസും മിഡാസ് ഡീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിച്ച ഗ്രാഫിക് നോവല്‍ അഥര്‍വ്വ എഴുതിയത് രമേഷ് തമിഴ്മണിയായിരുന്നു .

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും