ENTERTAINMENT

തിയേറ്ററിൽ സിക്സ് അടിക്കാൻ ധോണി; 'എൽജിഎം' ജൂലൈ 28ന്

സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമായ 'എൽ ജി എം' റിലീസിന്. ജൂലൈ 28ന് ചിത്രത്തിന്റെ ഹിന്ദി തെലുഗു പതിപ്പുകളാണ് തീയറ്ററിലെത്തുക. ബാംബൂ ട്രീ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലുടെ പുറത്തുവിട്ടത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിനൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യവും എൽ ജി എം എന്ന തന്റെ ചിത്രത്തിനുണ്ടെന്നും, ഇതുവരെ നൽകിയ സ്നേഹത്തിനും പ്രചോദനത്തിനും നന്ദിയുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാകും ചിത്രം എത്തുക.

ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുന്ന ചിത്രത്തിൽ നദിയ മൊയ്തുവും പ്രധാന കഥാപാത്രമാവുന്നു. യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ