എം എസ് ധോണിയുടേയും ഭാര്യ സാക്ഷി സിങ്ങിന്റെയും ഉടമസ്ഥതയിലുള്ള ധോണി എന്റര്‍ടെയ്ന്മെന്റ്സിന്റെ ആദ്യ ചിത്രം എൽജിഎമ്മിന്റെ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലർ എത്തി. ഹരീഷ് കല്യാൺ, ഇവാന, നദിയാ മൊയ്തു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം രമേഷ് തമിൽമണിയാണ് സംവിധാനം ചെയ്യുന്നത്.
ഗൗതവും മീരയും തമ്മിലുള്ള പ്രണയവും വിവാഹവും അതിനിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. ഗൗതമായി ഹരീഷ് കല്യാണും മീരയായി ഇവാനയും ഗൗതത്തിന്റെ അമ്മയായി നദിയാ മൊയ്തുവും വേഷമിടുന്നു
ഫാമിലി- കോമഡി ഡ്രാമവിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.