ENTERTAINMENT

രണ്ടാമത്തെ ചിത്രത്തിലും നായകൻ നിവിൻ പോളി ; കാരണം തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

ധ്യാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ആരംഭിക്കും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നേരത്തെയുണ്ടായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. എന്നാൽ ചിത്രത്തിലെ നായകൻ നിവിൻ പോളി ആയിരിക്കുമെന്നും അതിന് കാരണമുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ .യുവനിരയിൽ കോമഡി ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന താരമായി തോന്നിയിട്ടുള്ളത് നിവിനെ ആണ് . അതുകൊണ്ടാണ് രണ്ടാമത്തെ ചിത്രത്തിലും നിവിനെ കാസ്റ്റ് ചെയ്തെന്നും ധ്യാൻ വ്യക്തമാക്കി. ഒരു ഓൺ ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധ്യാന്റെ തുറന്ന് പറച്ചിൽ .

ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. കോമഡി എന്റർടെയ്നർ വിഭാഗത്തിലുള്ളതായിരിക്കും ചിത്രമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. നിലവിൽ അഭിനയിക്കാൻ ധാരണയായിട്ടുള്ള ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് കടക്കാനാകൂ എന്നും ധ്യാൻ വ്യക്തമാക്കുന്നു. മഞ്ജു വാര്യർ നായികയാകുന്ന 9 എം എം ആണ് ധ്യാൻ തിരക്കഥ എഴുതുന്ന മറ്റൊരു ചിത്രം. ബിഗ് ബജറ്റിലൊരുക്കാനിരിക്കുന്ന ചിത്രം രണ്ടു ഭാഷകളിലായിട്ടായിരിക്കും പുറത്തിറങ്ങുക. എഴുതി പൂർത്തിയാക്കിയ ഏക തിരക്കഥ ഇതായിരിക്കുമെന്നും ധ്യാൻ പറയുന്നു

അതേസമയം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തെ കുറിച്ചുള്ള ആലോചനകളും ഏതാണ്ട് പൂർത്തിയായതായി ധ്യാൻ പറഞ്ഞു. ചിത്രത്തിൽ ഒരു മുതിർന്ന താരമായിരിക്കും നായക വേഷത്തിലെത്തുക. അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ കൂടുതൽ ഇപ്പോൾ പറയാനാകില്ലെന്നും ധ്യാൻ വിശദീകരിക്കുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ