ENTERTAINMENT

ഉദയനിധി സ്റ്റാലിൻ വിജയ് ചിത്രം ലിയോയുടെ സസ്പെൻസ് പൊളിച്ചോ? ചർച്ചയായി മന്ത്രിയുടെ ട്വീറ്റ്

ലിയോ നാളെ തീയേറ്ററുകളിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് ചിത്രം ലിയോ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ളതാണോ എന്നതാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ സസ്പെൻസുകളിലൊന്ന്. പ്രഖ്യാപനം മുതൽ ഇതുവരെയുള്ള ഹൈപ്പ് നിലനിർത്തുന്നതും ഈ സസ്പെൻസ് കൂടിയാണ്. എന്നാൽ ഇത് മന്ത്രി ഉദയനിധി സ്റ്റാലിൻ പൊളിച്ചെന്നാണ് ആരാധകരുടെ വാദം

കഴിഞ്ഞ ദിവസം പ്രിവ്യൂ ഷോ കണ്ട മന്ത്രി ഉദയനിധി സ്റ്റാലിന്റെ ട്വിറ്റർ പോസ്റ്റാണ് സസ്പെൻസ് പൊളിച്ചത്. ദളപതി വിജയ് അണ്ണന്റെ ലിയോ ഗംഭീര ചിത്രമാണെന്നും മികച്ച സംവിധാനം, മികച്ച സംഗീതം എന്നിങ്ങനെയുള്ള പോസ്റ്റിൽ ഉദയനിധി എൽസിയു കൂടി ഹാഷ്ടാഗ് ആയി ചേർത്തിട്ടുണ്ട്. ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ളതായതിനാലാണ് മന്ത്രി എൽസിയു ഹാഷ് ടാഗ് ഉപയോഗിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തൽ

ചിത്രം നാളെ തീയേറ്ററുകളിലെത്തും. കേരളത്തിൽ മാത്രം 700 സ്ക്രീനുകളിലാണ് പ്രദർശനം . കേരളത്തിൽ പുലർച്ചെ നാലിനാണ് പ്രദർശനം ആരംഭിക്കുക. തമിഴ്നാട്ടിൽ രാവിലെ 7 ന് എങ്കിലും ഷോ ആരംഭിക്കാൻ അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ല. പുലർച്ചെ നാലുമണിക്കുള്ള ഷോ അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്.രാവിലെ 9 മണിക്കാണ് തമിഴ്നാട്ടിൽ ലിയോ റിലീസ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ