ENTERTAINMENT

ശ്യാം പുഷ്ക്കരൻ എവിടെ ? മറുപടിയുമായി ദിലീഷ് പോത്തൻ ; ഏറ്റെടുത്ത് ആരാധകർ

2021 ൽ പുറത്തിറങ്ങിയ ജോജി ആണ് ദിലീഷ് - ശ്യാം കൂട്ടുകെട്ടിലെ അവസാന ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാള സിനിമയിലെ എട്ട് കൂട്ടുകെട്ടുകളിൽ ഒന്നാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും. ഇരുവരും ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃസാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ജോജി തുടങ്ങിയ ചിത്രങ്ങൾ സംസ്ഥാനത്തിന് പുറത്ത് വരെ വലിയ ചർച്ചയായിരുന്നു. ഫഹദ് ഫാസിലും ഈ ഹിറ്റ് കോംബോയുടെ ഭാഗമായിരുന്നു. 2021 ൽ പുറത്തിറങ്ങിയ ജോജി ആണ് ദിലീഷ് - ശ്യാം കൂട്ടുകെട്ടിലെ അവസാന ചിത്രം. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന സന്തോഷ വാർത്തയാണ് ആരാധകർക്ക് ഇപ്പോൾ ലഭിക്കുന്നത്.

തന്റെ പുതിയ ചത്രത്തിനായി ശ്യാം പുഷ്ക്കരൻ തിരക്കഥ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന് ദിലീഷ് പോത്തനാണ് വെളിപ്പെടുത്തിയത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാറായിട്ടില്ലെന്നും ഉടൻ തന്നെ അങ്ങനെ ഒരു ചിത്രം ഉണ്ടാകുമെന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി. പ്രേമലു എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ ശ്യാം പുഷ്ക്കരൻ എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ദിലീഷ് പോത്തന്റെ മറുപടി.

2021 ഇത് പുറത്തിറങ്ങിയ ജോജി ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജോജി. ബിജു മേനോൻ , വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി സഹീദ് അറഫാത്ത് സംവിധാനം ചെയ്ത തങ്കം ആണ് ശ്യാം പുഷ്‌കറിന്റെ അവസാന ചിത്രം. തങ്കത്തിന് ശേഷം ഫഹദിനെ നായകനാകുന്ന ഒരു മാസ്സ് ചിത്രത്തിന്റെ പണിപ്പുരയിലാണ് ശ്യാം എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ഖാനുമായി ചേർന്നാണ് ശ്യാമിന്റെ അടുത്ത ചിത്രമെന്നായിരുന്നു മറ്റു ചില റിപ്പോർട്ടുകൾ. എന്നാൽ ഈ അഭ്യൂഹങ്ങൾ എല്ലാം തള്ളിയിരിക്കുകയാണ് ദിലീഷ് പോത്തൻ ഇപ്പോൾ. അതേസമയം ജോജി ആണ് ദിലീഷ് സംവിധനം ചെയ്ത അവസാന ചിത്രം.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചത്രത്തിന്റെ നിർമാണം. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ