ENTERTAINMENT

ധനുഷിനിത് നിസ്സാരം; 'സംവിധായകൻ ധനുഷി'നെ കുറിച്ച് വെട്രിമാരൻ

'വട ചെന്നൈ 2' ഉടൻ വരുമെന്നും സൂര്യ നായകനാകുന്ന 'വടിവാസൽ' അണിയറയിൽ പുരോ​ഗമിക്കുകയാണെന്നും വെട്രിമാരൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധനുഷ് സംവിധായകനായതിൽ അത്ഭുതമില്ലെന്ന് വെട്രിമാരൻ. സംവിധായകർക്ക് ചുറ്റും വളർന്ന ധനുഷിന് ഇത് വളരെ സ്വാഭാവികമായ പുരോ​ഗതിയാണെന്നും എന്തും എളുപ്പം പഠിക്കാനുളള മിടുക്ക് ധനുഷിനുണ്ടെന്നും വെട്രിമാരൻ പറഞ്ഞു. പുതിയ തലൈമുറൈ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ രായൻ എന്ന സിനിമയെ കുറിച്ചുളള അഭിപ്രായം പങ്കുവെക്കുന്നതിനിടെയാണ് ധനുഷിലെ സംവിധായകനെ കുറിച്ച് വെട്രിമാരൻ സംസാരിച്ചത്. ഒപ്പം വട ചെന്നൈ 2 ഉടൻ വരുമെന്നും സൂര്യ നായകനാകുന്ന 'വടിവാസൽ' അണിയറയിൽ പുരോ​ഗമിക്കുകയാണെന്നും വെട്രിമാരൻ വ്യക്തമാക്കി.

'ഒരു നല്ല സംവിധായകന് മാത്രം സാധ്യമാവുന്ന സിനിമയാണ് രായൻ. നടനിൽ നിന്ന് മികച്ച സംവിധായകനിലേക്കുളള ധനുഷിന്റെ വളർച്ചയിൽ എനിക്ക് വലിയ അത്ഭുതമില്ല. കാരണം സംവിധായകർക്ക് ചുറ്റും വളർന്ന ധനുഷിന് ഇത് വളരെ സ്വാഭാവികമായ പുരോ​ഗതിയാണെന്ന് ഞാൻ കരുതുന്നു. ധനുഷിന്റെ അച്ഛനും സഹോദരനും സംവിധായകരാണ്. മാത്രമല്ല, വേഗത്തിൽ പഠിക്കാനുള്ള മിടുക്കും അവനുണ്ട്. അതിനാൽ, അദ്ദേഹം ഒരു സംവിധായകനാകുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമാണ്.' -വെട്രിമാരൻ

ധനുഷിന്റെ സംവിധാനത്തിൽ രണ്ടാമതെത്തിയ ചിത്രമാണ് 'രായൻ'. 2017-ൽ പുറത്തിറങ്ങിയ 'പാ പാണ്ടി'യാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യചിത്രം. ചിത്രത്തിൽ രാജ്കിരൺ ആയിരുന്നു ടൈറ്റിൽ ക‌ഥാപാത്രമായി എത്തിയത്. ഒപ്പം രേവതി, പ്രസന്ന, ഛായ സിംഗ്, ധനുഷ്, മഡോണ സെബാസ്റ്റ്യൻ, ഗൗതം വാസുദേവ് ​​മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രമാണ് അടുത്തതായി ധനുഷിന്റെ സംവിധാനത്തിൽ വരാനിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ