ENTERTAINMENT

സിനിമ വൻ പരാജയം, ചോദിച്ചപ്പോൾ താനും സുഹൃത്തുക്കളും ഹാപ്പിയെന്ന് സംവിധായകൻ; നിർമാതാവിന്റെ അനുഭവം പങ്കുവെച്ച് ജിസ് ജോയ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നമ്മുടെ ക്രിയേറ്റീവായ കാര്യങ്ങൾക്കു മറ്റൊരാൾ പണം മുടക്കുമ്പോൾ അയാൾക്ക് ആ തുക തിരികെ ലഭിക്കുക എന്നതാവാണം ആദ്യത്തെ നടപടിയെന്ന് സംവിധായകൻ ജിസ് ജോയ്. ഈ അടുത്ത് റിലീസായ ചിത്രത്തിന്റെ നിർമാതാവായ തന്റെ സുഹൃത്ത് നേരിട്ട ദുരനുഭവം സൂചിപ്പിച്ചുകൊണ്ടാണ് ജിസ് ജോയിയുടെ വാക്കുകൾ.

പറഞ്ഞതിലും മുന്നിരട്ടിയായി നിർമാണ ചെലവ് കൂടി സിനിമ പരാജയമായി. എന്നാൽ താനും സുഹൃത്തുക്കളും ഹാപ്പിയാണെന്നായിരുന്നു സംവിധായകൻ നിർമാതാവിന് നൽകിയ മറുപടിയെന്നും ജിസ് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സിനു നൽകിയ അഭിമുഖത്തിലായിരുന്നു ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.

''ഈ അടുത്ത് ഒരു സിനിമ ഇറങ്ങി. അതിന്റെ പ്രൊഡ്യൂസർ എന്റെ വളരെ വേണ്ടപ്പെട്ട ഒരാളാണ്. വളരെ അറിയപ്പെടുന്ന സംവിധായകനാണു സിനിമ സംവിധാനം ചെയ്തത്. ആദ്യം പറഞ്ഞ തുകയിൽനിന്ന് കൂടി കൂടി സിനിമ അവസാനിക്കുമ്പോഴേക്കും മൂന്നിരട്ടി തുകയാണ് നിർമാതാവ് ചെലവാക്കിയത്. ഞങ്ങൾ തന്നെ ചോദിച്ചിട്ടുണ്ട്, എന്താണ് ചേട്ടാ സിനിമയെക്കുറിച്ച് അറിയില്ലേ, എന്തിനാണ് ഇത്രയും തുക മുടക്കുന്നത് എന്ന്.''

സിനിമയ്ക്കു ബജറ്റ് ഇട്ടാൽ അതിൽ നിൽക്കണം, അല്ലെങ്കിൽ അതിലും അഞ്ച് ശതമാനം കൂടാം. അല്ലാതെ മുന്നൂറ് ശതമാനമൊന്നും നിർമാണച്ചെലവ് കൂടരുത്. എന്നാൽ ഈ സിനിമ ഇറങ്ങി രണ്ടാമത്തെ ദിവസം ഫ്ലോപ്പ് ആയി. ഫ്ലോപ്പ് എന്ന് പറഞ്ഞാൽ അങ്ങേയറ്റത്തെ ഫ്ലോപ്പ്. ഞങ്ങൾക്കെല്ലാം വല്ലാത്ത സങ്കടമായിപ്പോയി.

സിനിമയിറങ്ങി ഒരാഴ്ചയ്ക്കുശേഷം ആ നിർമാതാവിനെ കണ്ടപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്താണ് ചേട്ടാ കാര്യമെന്ന് അന്വേഷിച്ചു. സംവിധായകനോട് സിനിമ മോശമായതിനെക്കുറിച്ച് നിർമാതാവ് പറഞ്ഞപ്പോൾ താനും സുഹൃത്തുക്കളും വളരെ ഹാപ്പിയാണെന്നായിരുന്നു ലഭിച്ച മറുപടിയെന്നും ജിസ് ജോയ് പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും