ENTERTAINMENT

പുതിയ കുറ്റാന്വേഷണ ചിത്രവുമായി എം എ നിഷാദ്; സിനിമ പിതാവിന്റെ കേസ് ഡയറിയിൽ നിന്നുള്ള സംഭവങ്ങളെ ആസ്പദമാക്കി

വെബ് ഡെസ്ക്

ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ കേസ് ഡയറിയിൽനിന്നുള്ള കുറ്റാന്വേഷണം സിനിമയാക്കാനൊരുങ്ങി സംവിധായകൻ എം എ നിഷാദ്. ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ പന്ത്രണ്ടിന് നടക്കും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത പകൽ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയിൽ പകൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർന്ന് നഗരം, മമ്മൂട്ടി മുഖ്യ വേഷത്തിലഭിനയിച്ച ബെസ്റ്റ് ഓഫ് ലക്ക്, സുരേഷ് ഗോപി നായകനായ ആയുധം, ജയസൂര്യ പ്രധാന വേഷത്തിലഭിനയിച്ച വൈരം, 66 മധുരബസ്, കിണർ, തെളിവ്, ഭാരത് സർക്കസ്, അയ്യർ ഇൻ അറേബ്യ എന്നിങ്ങനെ പത്തു ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

മലയാളത്തിലെ പ്രമുഖരായ ഒരു സംഘം അഭിനേതാക്കളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൈറ്റിൽ ലോഞ്ച് നടക്കുന്ന ദിവസം അഭിനേതാക്കളുടെ പട്ടിക പുറത്തുവിടും. ചിത്രീകരണത്തിന് മുൻപായി ഏപ്രിൽ പതിമൂന്നിന് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾക്ക് മുൻ ഡിജിപി ലോക്നാഥ് ംബഹ്റയുടേയും, റിട്ട. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസിൻ്റേയും സാന്നിദ്ധ്യത്തിൽ ഒരു പരിശീലന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

നിഷാദിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായ പി എം കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നുമാണ് കഥ തിരഞ്ഞെടുത്തിരിക്കുന്നത്. ദീർഘകാലം ക്രൈംബ്രാഞ്ച് എസ്പിയായും പിന്നീട് ഇടുക്കി എസ്പിയായും പ്രവർത്തിച്ചു പോന്ന കുഞ്ഞി മൊയ്തീൻ മധ്യമേഖല ഡിഐജിയായും ക്രൈംബ്രാഞ്ച് ഡിഐജിയായും പ്രവർത്തിച്ചതിനു ശേഷമാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. വിശിഷ്ട സേവനത്തിന് രണ്ടു പ്രാവശ്യം ഇന്ത്യൻ രാഷ്ട്രപതിയിൽനിന്ന് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

സർവീസിലെ അദ്ദേഹത്തിൻ്റെ കേസന്വേഷണങ്ങൾ ഏറെ പ്രശസ്തമാണ്. പ്രമാദമായ പല കേസുകളുടേയും ചുരുളുകൾ അഴിച്ചിട്ടുള്ള ഇദ്ദേഹത്തിൻ്റെ കേസ് ഡയറിയിലെ ഒരു കേസാണ് എം എ നിഷാദ് തൻ്റെ പുതിയ സിനിമയുടെ പ്രമേയം. നിഷാദ് തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ നിഷാദ് അവതരിപ്പിക്കുന്നുമുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും