ജാതിക്കെതിരെ സംസാരിക്കുമ്പോൾ തന്നെ സ്വജാതിയിൽപ്പെട്ടവരോട് പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന ആരോപണം തള്ളി സംവിധായകൻ മാരി സെൽവരാജ്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാരി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു, ഇത്തരം ചോദ്യം പോലും അലോസരപ്പെടുത്തുന്നതാണെന്നും മാരി കുറ്റപ്പെടുത്തി. എന്നാൽ സ്വജാതിയിൽപ്പെട്ടവരുടെ സഹായമില്ലാതെ സിനിമയിൽ തുടരാനാകില്ലെന്നത് വസ്തുതയാണെന്നും മാരി സമ്മതിക്കുന്നു
തമിഴ്നാട്ടിലെ ജാതി വ്യവസ്ഥകൾക്കെതിരെ സിനിമകളിലൂടെ പോരാടുന്ന സംവിധായകനെന്ന ഖ്യാതിയുണ്ടെങ്കിലും സിനിമയ്ക്ക് പുറത്ത് മാരി ജാതി അടിസ്ഥാനത്തിൽ പക്ഷാപാതം കാണിക്കുന്നു എന്നായിരുന്നു ആരോപണം. സ്വന്തം ജാതിയിലുള്ളവരോട് പ്രത്യേക താത്പര്യം കാണിക്കുന്നുവെന്നും സ്വജാതിയിപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങള്‍ നൽകുന്നുവെന്നുമായിരുന്നു ആക്ഷേപം . ജാതി വ്യവസ്ഥകളുടെ അനീതി തുറന്ന് കാട്ടുന്ന മാരി സെൽവരാജ് ചിത്രം മാമന്നൻ പ്രദര്‍ശനം തുടരവേയാണ് സംവിധായകനെതിരെ കടുത്ത ആരോപണങ്ങൾ ഉയര്‍ന്നത്.
സിനിമാ വ്യവസായത്തില്‍ സ്വന്തമായി ഒരു പേര് ഉണ്ടാക്കാന്‍ 15 വര്‍ഷമെടുത്തു, ഇപ്പോള്‍ കരിയറിന്റെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ ആരോടും വിവേചനം കാണിക്കാന്‍ താത്പര്യപെടുന്നില്ല , അതേസമയം, സ്വജാതിക്കാരുടെ സഹായമില്ലാതെ ഇവിടെ ആർക്കും തുടരാകില്ലെന്നത് ഒരു യാഥാർത്ഥ്യമായി തുടരുന്നുവെന്നാണ് മാരിയുടെ വാക്കുകൾ
മാരി സെല്‍വരാജ് സംവിധാനം ചെയ്ത ' മാമന്നന്‍ ' ജൂണ്‍ 29 നാണ് തീയേറ്ററുകളില്‍ എത്തിയത്. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു , കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ്. പ്രദര്‍ശനം ഏഴാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ചിത്രം ബോക്സ് ഓഫീസില്‍ 40 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.