ENTERTAINMENT

ജയിലറിലെ വില്ലൻ വേഷത്തിലേക്ക് ആദ്യം വിളിച്ചത് മമ്മൂട്ടിയെ; വില്ലനായി വിനായകനെ നിർദേശിച്ചതും മമ്മൂട്ടി

ജയിലറില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മറ്റൊരു മലയാളി സൂപ്പര്‍താരത്തെ സമീപിച്ചതായി ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് പറഞ്ഞിരുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

രജനീകാന്തിന്റെ ജയിലറിലെ വില്ലന്‍ വേഷത്തിലേക്ക് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആദ്യം സമീപിച്ചത് സാക്ഷാൽ മമ്മൂട്ടിയെ. ചില കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. പകരം ചിത്രത്തിലെ മികച്ച വില്ലൻ വേഷത്തിലേക്ക് വിനായകനെ നിർദേശിച്ചതും മമ്മൂട്ടി ആണ്

ജയിലറില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മറ്റൊരു മലയാളി സൂപ്പര്‍താരത്തെ സമീപിച്ചതായി ഓഡിയോ ലോഞ്ചിനിടെ രജനീകാന്തും പറഞ്ഞിരുന്നു. ചിത്രത്തിലെ വിനായകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ഓഡിയോ ലോഞ്ചിൽ രജനീകാന്ത് പറഞ്ഞത്

1991 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'ദളപതി'യിലെ രജനീകാന്ത്-മമ്മൂട്ടി കൂട്ടുകെട്ട് ആരാധകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. എന്നാല്‍ ദളപതിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

ജയിലറില്‍ രജനീകാന്തിനൊപ്പം മോഹന്‍ലാലും എത്തുന്നു എന്നതാണ് മലയാളി ആരാധകരെ ആവേശത്തിലാക്കുന്നത്. രജനികാന്തും മോഹന്‍ലാലും കൂടാതെ, വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തമന്ന, കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍, ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യാ കൃഷ്ണന്‍, യോഗി ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ