ENTERTAINMENT

'ഫഹദ് ഒരു നടനാണ്, താരമല്ല, അതാണ് അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നത്': ധൂമത്തിലെ അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ പവൻ കുമാർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കന്നഡ സംവിധായകനായ പവൻ കുമാറിന്റെ ആദ്യ മുഴുനീള മലയാളചിത്രമാണ് ധൂമം. നാല് ഭാഷകളിലായാണ് ധൂമം പ്രദർശിനെത്തുന്നത്. ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് നേരത്തെ കെജിഎഫ്, കാന്താരാ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തരായ ഹോംബാലെ ഫിലിംസ് ആണ്. തന്റെ സ്വപ്ന സംരംഭമായ 'ധൂമത്തെ'ക്കുറിച്ചും ഫഹദ് ഫാസിലിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചും കൂടുതൽ തുറന്നുപറിച്ചിലുകൾ നടത്തുകയാണ് പവൻ കല്യാൺ ഇപ്പോൾ.

ധൂമം ഒരു മലയാള ചിത്രമായി ഒരുക്കുന്നത് എന്തുകൊണ്ടാണ് എന്ന ആരാധകരുടെ സംശയങ്ങൾക്കാണ് അദ്ദേഹം പ്രധാനമായും മറുപടി പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായുള്ള സംവിധായകന്റെ സ്വപ്ന പദ്ധതിയാണ് ധൂമം. 2008 ലാണ് ധൂമത്തിന്റെ സ്ക്രിപ്റ്റ് അദ്ദേഹം തയ്യാറാക്കുന്നത്. പുകവലിയെ ചുറ്റിപ്പറ്റിയാണ് കഥ കടന്നുപോയത്. അതിനാൽ നിക്കോട്ടിന്റെ രാസനാമമായ C10H14N2 എന്ന ചിത്രത്തിന് പേര് നൽകി. എന്നാൽ ആ ചിത്രം ഏറ്റെടുക്കാൻ കന്നഡ സിനിമ മേഖലയിൽ നിന്ന് ആരും തയ്യാറായില്ല. സിനിമക്കായി നല്ലൊരു ടീം തയ്യാറാവാത്തതിനെ തുടർന്ന് അദ്ദേഹം ആ പ്രൊജക്റ്റ് മാറ്റിവെച്ചു. 2011ലാണ് പവന്റെ ആദ്യ സിനിമ പുറത്തുവരുന്നത്. അന്നദ്ദേഹം ഉപേക്ഷിച്ച ചിത്രമാണ് ഇന്ന് ഫഹദിന്റെയും അദ്ദേഹത്തിന്റെയും ബിഗ് ബജറ്റ് ചിത്രങ്ങളായി പുറത്തുവരാനൊരുങ്ങുന്നത്.

വർഷങ്ങളായി തിരക്കഥ ഒന്നിലധികം തിരുത്തലുകൾക്ക് വിധേയമായെങ്കിലും, കഥയുടെ കാതൽ മാറ്റമില്ലാതെ തുടരുകയായിരുന്നെന്ന് പവൻ ചൂണ്ടിക്കാട്ടി. സിനിമക്കായി പലരെയും സമീപിച്ചെങ്കിലും നിരസിച്ചു. ബോക്സ് ഓഫീസ് വിജയത്തെ ഭയപ്പെട്ട മറ്റു നടന്മാർ സിനനമയുടെ ഭാഗമാകാൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഫഹദിനെ സമീപിച്ചത്. ഫഹദാകട്ടെ, ഗണ്യമായ ആരാധകവൃന്ദം ഉള്ള നടനാണ്. എന്നാൽ ഒരു വിഭാഗം സിനിമകളിൽ മാത്രം ഒതുങ്ങാത്തയാളും താൻ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിലും നിർഭയമായി വിവിധ പരീക്ഷണങ്ങൾ നടത്തുന്ന ആളുമാണ്. അദ്ദേഹത്തോടൊപ്പം പത്ത് മാസം പ്രവർത്തിച്ചതിൽ നിന്ന് എനിക്ക് മനസിലായത് ഇത്രയുമാണ്, ഫഹദ് ഒരു നടനാണ്, താരമല്ല, അതാണ് അദ്ദേഹത്തെ വളരെ സ്വതന്ത്രനാക്കുന്നത്.

2008 ലാണ് ധൂമത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. നിക്കോട്ടിന്റെ രാസനാമമായ C10H14N2 എന്ന ചിത്രത്തിന് പേര് നൽകി. എന്നാൽ ആ ചിത്രം ഏറ്റെടുക്കാൻ കന്നഡ സിനിമ മേഖലയിൽ നിന്ന് ആരും തയ്യാറായില്ല. സിനിമക്കായി നല്ലൊരു ടീം റെഡി ആവാത്തതിനെ തുടർന്ന് ആ പ്രോജക്ട് മാറ്റിവെച്ചു.
പവൻ കുമാർ

ഫഹദിന്റെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് സ്‌ക്രിപ്റ്റ് ട്രിം ചെയ്യുകയോ വീണ്ടും ചെയ്യുകയോ ചെയ്യേണ്ട ആവശ്യം വന്നില്ലെന്നും പവൻ പറയുന്നു. ധൂമം നിർമ്മിക്കുമ്പോൾ താൻ തികഞ്ഞ സർഗാത്മക സ്വാതന്ത്ര്യം ആസ്വദിച്ചിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ താൻ ആഗ്രഹിച്ചത് പോലെ തന്നെ വിജയകരമായി സിനിമ പൂർത്തിയാക്കാൻ സാധിച്ചു.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമമെന്നും ചിത്രത്തില്‍ മാസ് റോളിലാണ് ഫഹദ് എത്തുകയെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമായത്. ജൂൺ 23 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും