ENTERTAINMENT

'ഹാർട്ട് അറ്റാക്ക് പോലെ തോന്നി'; ആമിർഖാന്റെ അഭിനന്ദനത്തെ കുറിച്ച് 'ജയ ജയ ഹേ'യുടെ സംവിധായകൻ

ജയ ജയ ജയ ജയഹേയുടെ ഒന്നാം വാർഷികത്തിലാണ് വിപിൻ ഓർമകൾ പങ്കുവെച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

'ഹായ് വിപിൻ, ദിസ് ഈസ് ആമിർ ഖാൻ'- ബോളിവുഡ് താരം ആമിര്‍ ഖാന്റെ അഭിനന്ദനം ഓര്‍ത്തെടുത്ത് ജയ ജയ ജയ ജയ ഹേ സംവിധായകന്‍ വിപിന്‍ ദാസ്. സിനിമ പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആമിർ ഖാന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം അയച്ച സന്ദേശത്തെക്കുറിച്ച് പറയുന്നത്.

ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുന്ന സമയത്താണ് ആമിർ ഖാന്റെ സന്ദേശം തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹത്തിന്റെ സിനിമയുടെ പേര് പോലെ നക്ഷത്രം താഴെ വന്ന (താരെസമീൻപർ) അവസ്ഥയായിരുന്നു തനിക്കെന്നും വിപിൻ ഫേസ്ബുക്കിൽ കുറിച്ചു.

'ഒരിക്കൽ ഒരു ചെറിയ പട്ടണത്തിൽ നിന്നുമുള്ള സംവിധായകൻ അടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയായിരുന്നു. അപ്പോഴാണ് എക്കാലത്തെയും സൂപ്പർ സ്റ്റാറിൽ നിന്നും അവന്റെ ചെറിയ സിനിമയായ ജയ ജയ ജയ ജയ ഹേയെക്കുറിച്ച് താരേ സമീൻപർ പോലൊരു സന്ദേശം ലഭിക്കുന്നത്. പിന്നീട് 'ഹായ് വിപിൻ, ദിസ് ഈസ് ആമിർ ഖാൻ' എന്ന് അദ്ദേഹം വിളിക്കുക കൂടി ചെയ്തപ്പോൾ ശരിക്കും നടക്കുന്നതാണോയെന്ന് സംശയമുണ്ടായിരുന്നു. ആ ഞാനെന്റെ ആദ്യത്തെ ഹൃദയാഘാതത്തിലൂടെ കടന്നുപോയി' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

'ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മുന്നിൽ ആദ്യമായി ഇരുന്നപ്പോൾ എന്റെ ജീവിതം മുഴുവൻ കൺമുന്നിലൂടെ മിന്നിമറിയുകയായിരുന്നു. കൂടിക്കാഴ്ച്ചകൾ കഥകളെക്കുറിച്ചുളള സംസാരങ്ങൾ, സിനിമകൾ, ഭക്ഷണങ്ങൾ തുടങ്ങി ഒരുമിച്ച് പങ്കിട്ട ഓരോന്നും എനിക്ക് വളരെ വിലപ്പെട്ടതാണ്. എന്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമുള്ള കരുതലുകളും എന്നോടുള്ള സൗഹൃദവും എന്റെ ജീവിതത്തിൽ മൂല്യമേറിയതാണ്. ഇത് എല്ലാക്കാലവും നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്നും വിപിൻ ഫേസ്ബുക്കിൽ എഴുതി.

ആമിർ ഖാന് നന്ദി പറഞ്ഞ സംവിധായകൻ ഈ കൃതജ്ഞത മുഴുവൻ മുഴുവൻ അണിയറ പ്രവർത്തകരോടും ജയ ജയ ജയ ജയ ഹേയെ സ്നേഹിക്കുന്നവരോടും അറിയിക്കുന്നതായും കൂട്ടിച്ചേർത്തു. ജയ ഹേ കണ്ടുവെന്നും ഇത് സിനിമകൾക്കിടയിലെ മികച്ച സിനിമയാണെന്നുമാണ് വിപിൻ ദാസിനോട് ആമിർ ഖാൻ അറിയിച്ചത്. 'എനിക്ക് സിനിമ ഇഷ്ടമായി. നിരവധി തലങ്ങളുള്ള സിനിമയിലെ കഥാപാത്രങ്ങളും മികച്ചതായിരുന്നു. ഇത്രയും മനോഹരമായ സിനിമ ചിത്രീകരിച്ചതിൽ വിപിന് നന്ദി അറിയിക്കുന്നു. സിനിമ എനിക്ക് പ്രതീക്ഷയും സന്തോഷവും നൽകി' ആമിർ ഖാന്റെ സന്ദേശത്തിൽ പറയുന്നു.

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും നായികാ നായകനായെത്തിയ മനോഹര സിനിമയാണ് ജയ ഹേ. കൂടാതെ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ, നോബി മാർക്കോസ്, ശരത് സഭ, ആനന്ദ് മന്മഥൻ, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ