ENTERTAINMENT

പരാതി, വിവാദം, ഒടുവിൽ പാട്ടിൽ മാറ്റം വരുത്തി ലിയോ അണിയറ പ്രവർത്തകർ

ചിത്രം ലഹരിയെ പ്രൊമോട്ട് ചെയ്യുന്നെന്നാണ് ആരോപണം

എന്റർടെയ്ൻമെന്റ് ഡെസ്ക്

പരാതിക്കും വിവാദങ്ങൾക്കും പിന്നാലെ വിജയ് പാടിയ പാട്ടിൽ മാറ്റം വരുത്തി ലിയോ അണിയറ പ്രവർത്തകർ. ചിത്രത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളിൽ നിയമപരമായ മുന്നറിയിപ്പ് (ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം) കൂട്ടിച്ചേർത്തു. ഗാനത്തിൽ മയക്കുമരുന്ന് ഉപയോഗത്തെയും ഗുണ്ടായിസത്തെയും മഹത്വവത്കരിക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി .

ആക്ടിവിസ്റ്റായ കൊരുക്കുപ്പേട്ട സ്വദേശിയായ സെൽവമാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച ഓൺലൈൻ പരാതി നൽകുകയും ജൂൺ 26 ന് രാവിലെ 10 മണിയോടെ കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു. വിജയ്‌ക്കും ചിത്രത്തിന്റെ നിർമാതാക്കൾക്കും എതിരെയാണ് പരാതി. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. വിജയ്ക്ക് പുറമേ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പാലക്കാട് രാഹുലിന്റെ മുന്നേറ്റം | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ