ENTERTAINMENT

വിന്റേജ് '369';കാര്‍ ശേഖരം പരിചയപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

ബിഎംഡബ്ല്യു എം3 യുടെ മൂന്നാം തലമുറ ഇ46 മോഡലിന്റെ വിശേഷങ്ങളാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

വെബ് ഡെസ്ക്

മമ്മൂട്ടിയുടേയും ദുൽക്കർ സല്മാന്റെയും വാഹന പ്രേമം മലയാള സിനിമ ലോകത്തിനും ആരാധകർക്കും ഏറെ പരിചിതമാണ്. 369 എന്ന നമ്പറിലുള്ള വിന്റേജ് വാഹനങ്ങളും,ആഡംബര വാഹനങ്ങളും പെർഫോമൻസ് കാറുകളും ഉൾപ്പടെ വലിയ ശേഖരമാണ് ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ഗ്യാരേജിലുള്ളത്.ഇപ്പോഴിതാ തന്റെ വിന്റേജ് കാർ കളക്ഷൻ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

സാധാരണ ബിഎംഡബ്ല്യൂ 3 സീരീസ് വാഹനത്തിന്റെ പെർഫോമൻസ് പതിപ്പാണ് ദുൽഖറിന്റെ m3

2002 മോഡൽ ബിഎംഡബ്ല്യൂ എം3യെ യാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയത്. ബിഎംഡബ്ല്യൂ വിന്റെ പെർഫോമൻസ് വിങ് ആയ മോട്ടോഴ്‌സ്‌പോർട് നെ ആണ് 'എം' എന്ന അക്ഷരം സൂചിപ്പിക്കുന്നത്. സാധാരണ ബിഎംഡബ്ല്യൂ 3 സീരീസ് വാഹനത്തിന്റെ പെർഫോമൻസ് പതിപ്പാണ് ദുൽഖറിന്റെ എം3 .

എം3 യുടെ മൂന്നാം തലമുറ ഇ46 മോഡലാണ് താരത്തിന്റെ പക്കലുള്ളത്.തനിക്ക് ഏറെ ഇഷ്ടമുള്ള ജി സീരീസിന്റെ മസിൽ വേർഷൻ ആണ് ഈ കാർ എന്ന് താരം പറയുന്നു. വാഹനത്തിൽ ചെറിയ മോഡിഫിക്കേഷനുകളും താരം വരുത്തിയിട്ടുണ്ട്. ബിബിഎസ് ബ്രാൻഡിന്റെ സിഎച്ച്ആർ മോഡൽ അലോയ് വീലുകൾ വാഹനത്തിൽ നല്കിയിയിട്ടുണ്ട്. ഇതിനു പുറമെ സൈലൻസറുകളും സസ്‌പെൻഷനിലും സീറ്റുകളിലും മോഡിഫിക്കേഷൻ വരുത്തി വാഹനം കൂടുതൽ ആകർഷകവും സ്പോർട്ടിയും ആക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പല വാഹനങ്ങയുടെയും നമ്പർ 369 ആണ്…അതുപോലെ തന്നെ ഈ കാറിന്റെയും നമ്പർ TN 6 T 369 ആണ്

തനിക്ക് ഡ്രൈവ് ചെയ്യാൻ ഏറെ ഇഷ്ടമുള്ള വാഹനമാണ് ഇതെന്നും വാഹനം മോഷണം പോകുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടെന്നും കാറിനോടുള്ള ഇഷ്ടം പങ്കുവെച്ച് താരം പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ