ENTERTAINMENT

ഇതുവരെ സ്ക്രീൻ പങ്കിടാനായില്ലെന്ന് വിജയ് ദേവരകൊണ്ടയ്ക്ക് വിഷമം; വിജയ് തന്റെ 'ലക്കി ചാം' എന്ന് ദുൽഖർ

ലക്കി ഭാസ്കർ പ്രീ റിലീസ് ചടങ്ങിനിടെ ദുൽഖറിനെ പുകഴ്ത്തി വിജയ് ദേവരകൊണ്ട

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദുൽഖർ ചിത്രം ലക്കി ഭാസ്കറിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദീപാവലി റിലീസായി ഒക്ടോബർ 31ന് ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ ദുൽഖറിനെ പുകഴ്ത്തുന്ന അടുത്ത സുഹൃത്തുകൂടിയായ വിജയ് ദേവരകൊണ്ടെയുടെ വാക്കുകളും ദുൽഖറിന്റെ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സൗഹൃദമോ പരിചയമോ ഇല്ലാതിരുന്നപ്പോൾ പോലും താൻ ദുൽഖറിന്റെ സിനിമകൾ തേടിപിടിച്ച് ടോറന്റ് വെബ്സൈറ്റ് വഴി കാണുമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ''ദുൽഖറിനെ ആദ്യമായി കാണുന്നത് മഹാനടിയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ സുഹൃത്തുക്കളായി. സൗഹൃദം വളർന്നതോടെ സീതാരാമത്തിന്റെ സെറ്റിൽ പോയി വരെ ദുൽഖറിനെ കാണുമായിരുന്നു'' - വിജയ് പറഞ്ഞു. മഹാനടിയിലും കൽക്കി 2898 എഡിയിലും ഒരുമിച്ച് അഭിനയിച്ചെങ്കിലും സ്ക്രീൻ പങ്കിടാനായില്ലെന്ന വിഷമവും താരം പങ്കുവെച്ചു.

ലക്കി ഭാസ്കർ പ്രീ റിലീസ് ചടങ്ങിൽ നിന്ന്

മറുപടിയായി വിജയ് ദേവരകൊണ്ടയെ 'ലക്കി ചാം' എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ദുൽഖർ വാചാലനായി.

ചടങ്ങിൽ തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസും ദുൽഖറിനെ പുകഴ്ത്തി. '' മമ്മൂട്ടിയുടെ ലെഗസിയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ദുൽഖർ വേഗത്തിൽ തന്നെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നു. പുതിയ കാലത്തിന്റെ നടനായി മാറി'' - ത്രിവിക്രം ശ്രീനിവാസ് പറഞ്ഞു.

ഒക്ടോബർ 31ന് റിലീസിനെത്തുന്ന ലക്കി ഭാസ്കറിൽ ദുൽഖറിന്റെ നായികയായെത്തുന്നത് മീനാക്ഷി ചൗധരിയാണ്. വെങ്കി അട്‌ലുരിയാണ് സംവിധാനം. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടൈമെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളിലാണ് ലക്കി ഭാസ്‌കർ നിര്‍മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. 

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം