ENTERTAINMENT

ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രമേളയിൽ മികച്ച വില്ലനായി ദുൽഖർ ; രൺബീറിനും ആലിയയ്ക്കും പുരസ്കാരം ; വിമർശിച്ച് കങ്കണ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വില്ലനുളള പുരസ്‌കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. ആർ. ബാൽകിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച ഡാനി എന്ന കഥാപാത്രത്തിനാണ് അവാർഡ് . സിനിമാ നിരൂപകരെ ക്രൂരമായി കൊല്ലുന്ന സൈക്കോ കില്ലറായാണ് ദുൽഖർ ചുപ്പിലെത്തിയത്. ചിത്രം വലിയ നിരൂപക പ്രശംസ നേടുകയും തിയേറ്ററിൽ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഒരു ഹിന്ദി ചിത്രത്തിന് ദുൽഖറിന് ലഭിക്കുന്ന ആദ്യ അവാർഡ് കൂടിയാണിത്. അവാർഡിന് പിന്നാലെ ചുപ്പിന്റെ സംവിധായകൻ ബാൽക്കിക്കും ജൂറിക്കും നന്ദി അറിയിച്ചു കൊണ്ട് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തു.

ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിലൂടെ രൺബീർ കപൂറാണ് മികച്ച നടനായി. കന്താര എന്ന ചിത്രത്തിലെ അഭിനയത്തിന് നടനും ചലച്ചിത്ര നിർമ്മാതാവുമായ ഋഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാർഡ് ലഭിച്ചു. ആർ ആർ ആറാണ് ഫിലിം ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്. വിവേക് രഞ്ജൻ അ​ഗ്നിഹോത്രി സംവി​ധാനം ചെയ്ത് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും നാടുകടത്തലും പറഞ്ഞ ദ കശ്മീർ ഫയൽസ് മികച്ച ചിത്രത്തിനുളള അവാർഡ് നേടുകയും ചെയ്തു.

നടി രേഖയും ആലിയ ഭട്ടും കണ്ടപ്പോൾ

എന്നാൽ ആലിയയ്ക്കും രൺബീറിനും പുരസ്കാരം നൽകിയതിനെതിരെ നിശിതമായി വിമർശിച്ച് കങ്കണ റണാവത്ത് രംഗത്തെത്തി. അർഹതപ്പെട്ടവർക്കല്ല പുരസ്കാരം നൽകിയിരിക്കുന്നതെന്നും സ്വജനപക്ഷപാതമാണെന്നും കങ്കണ ആരോപിച്ചു. അവാർഡ് ലഭിക്കേണ്ടതെന്ന് കങ്കണ കരുതുന്നവരുടെ പട്ടികയും താരം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്ക് രേഖയെ ആദരിച്ചു.

മറ്റ് അവാർഡുകൾ

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടർ – വരുൺ ധവാൻ (ബേഡിയ)

ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ട്രസ് – വിദ്യാ ബാലൻ (ജൽസ)

മികച്ച സംവിധായകൻ – ആർ. ബാൽക്കി (ചുപ്)

മികച്ച ഛായാഗ്രാഹകൻ – പി. എസ്. വിനോദ് (വിക്രം വേദ)

മികച്ച സഹനടൻ – മനീഷ് പോൾ (ജഗ്ഗ്ജഗ് ജിയോ)

മികച്ച പിന്നണി ഗായകൻ – സച്ചെ ടണ്ടൻ (മയ്യ മൈനു – ജേഴ്‌സി)

മികച്ച പിന്നണി ഗായിക – നീതി മോഹൻ (മേരി ജാൻ – ഗംഗുഭായ് ഖതിയവാഡി)

മികച്ച വെബ് സീരീസ് – രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്‌നെസ് (ഹിന്ദി)

ബഹുമുഖ നടൻ – അനുപം ഖേർ (കശ്മീർ ഫയൽസ്)

ഈ വർഷത്തെ ടെലിവിഷൻ പരമ്പര – അനുപമ

മികച്ച നടൻ (ടെലിവിഷൻ സീരിസ്)- സെയ്ൻ ഇമാം (ഇഷ്‌ക് മേ മർജവാൻ)

മികച്ച നടി (ടെലിവിഷൻ സീരിസ്)- തേജസ്വി പ്രകാശ് (നാഗിൻ)

മുംബെയിൽ നടന്ന ചടങ്ങിൽ ആലിയ ഭട്ട് , രേഖ, വരുൺ ധവാൻ, അനുപം ഖേർ, വിവേക് ​​അഗ്നിഹോത്രി, ഋഷബ് ഷെട്ടി, റോണിത് റോയ്, ശ്രേയസ് തൽപാഡെ, ആർ ബാൽക്കി തുടങ്ങിയവർ പങ്കെടുത്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?