അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അടി . ചിത്രത്തിന്റെ പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ അഹാനയ്ക്ക് ജന്മദിനാശംസ നേരുന്നത് . വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് സിനിമ നിര്‍മിക്കുന്നത്.
'അഹാനയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെയും വേ ഫേറര്‍ ഫിലിംസിന്റെയും ഭാഗത്ത് നിന്നും ഒരു ചെറിയ സമ്മാനം. 'അടി'യില്‍ നിങ്ങള്‍ ഗീതികയ്ക്ക് മനോഹരമായി ജീവന്‍ നല്‍കി. പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ആ ചിത്രം എത്തുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ. മനോഹരമായ ഒരു വര്‍ഷം ആശംസിക്കുന്നു' എന്നായിരുന്നു ദുൽഖർപോസ്റ്ററിൽ കുറിച്ചത്
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.